പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ ഇഫ്താർ സംഗമം
text_fieldsപ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ ഇഫ്താർ സംഗമത്തിൽ ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ ഇഫ്താർ സംഗമം അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്നു. പ്രസിഡന്റ് രമേശ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ശിഫാ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് ഹെഡ് ഓഫ് ഓപ്പറേഷൻസ് അസീം സേട്ട് സുലൈമാൻ ഉദ്ഘാടനം ചെയ്തു. താഹിർ വാഫി റമ്ദാൻ സന്ദേശം നൽകി. സുരേഷ് മാത്തൂർ മുഖ്യപ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ സംഘടനാ പ്രവർത്തനങ്ങൾ വിവരിച്ചു. ഷൈജിത്, ആര്യ നിഷാന്ത്, വിജയലക്ഷ്മി, യൂനിറ്റ് ഭാരവാഹികളായ ഷിനോ ബിജു, സവിത ബൈജു, ബീന ബിനോയ്, പ്രീതി ജോൺ, ഷൈലജ രാജകുമാർ, വിഷ്ണു എന്നിവർ ആശംസകൾ അറിയിച്ചു. കുവൈത്തിലെ വിവിധ രംഗത്തുള്ളവരും സംഘടന പ്രവർത്തകരും അംഗങ്ങളും പങ്കെടുത്തു. ഇഫ്താർ പ്രോഗ്രാം ജനറൽ കൺവീനർ ജിജി മോൾ സ്വാഗതവും ട്രഷറർ വിജോ പി തോമസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

