പ്രതിഭ കുവൈത്ത് പ്രതിമാസ യോഗവും മാഗസിൻ പ്രകാശനവും
text_fieldsപ്രതിഭ കുവൈത്ത് മാഗസിൻ മഞ്ജു മൈക്കിളിന് കോപ്പി നൽകി എഡിറ്റർ സീന രാജാവിക്രമൻ
പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: പ്രതിഭ കുവൈത്ത് പ്രതിമാസ യോഗം ഫഹഹീലിൽ ചേർന്നു. തീക്ഷ്ണമായ ജീവിതക്കാഴ്ചകളെ ഉൾക്കൊണ്ടുള്ള പെണ്ണെഴുത്തുകളുടെ സമ്പന്നതയാണ് ഇപ്പോൾ സാഹിത്യത്തിൽ ഉള്ളതെന്ന് യോഗം അഭിപ്രായപ്പെട്ടു. ‘അഥീന’ എന്ന പേരിലുള്ള ആഗസ്ത് മാസത്തെ മാഗസിൻ മഞ്ജു മൈക്കിളിന് കോപ്പി നൽകി എഡിറ്ററായ സീന രാജാവിക്രമൻ പ്രകാശനം ചെയ്തു. കുവൈത്തിലെ മലയാളം എഴുത്തുകാരിൽ ആദ്യമായിട്ടാണ് വനിത എഡിറ്ററായുള്ള മാഗസിൻ പ്രതിഭ കുവൈത്ത് അവതരിപ്പിച്ചത്. മാഗസിനിലെ കൃതികളിന്മേലുള്ള ചർച്ചയും നടന്നു. ഉത്തമൻ വളത്തുക്കാട് സ്വന്തം കവിത അവതരിപ്പിച്ചു.
പ്രതിഭ കുവൈത്തിന്റെ ആഭിമുഖ്യത്തിൽ കുവൈത്തിലെ എഴുത്തുകാർക്കായി നവംബറിൽ നടത്തുന്ന ചെറുകഥ ശിൽപശാലയിലേക്ക് കഥകൾ ക്ഷണിച്ചു. കഥകൾ prathibhakwt@gmail.com എന്ന വിലാസത്തിൽ അയക്കണം. യോഗത്തിൽ സേവ്യർ ആന്റണി അധ്യക്ഷതവഹിച്ചു. ഷിബു ഫിലിപ്പ്, പ്രവീൺ കൃഷ്ണ, സതീശൻ പയ്യന്നൂർ, ഉത്തമൻ വളത്തുക്കാട്, മഞ്ജു മൈക്കിൾ, സീന രാജവിക്രമൻ, ജവാഹർ.കെ.എൻജിനീയർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

