പ്രതിഭ കുവൈത്ത് സാഹിത്യ സംഗമം
text_fieldsപ്രതിഭ കുവൈത്ത് ലിറ്റിൽ മാഗസിൻ സീന രാജവിക്രമൻ, സി.കെ.സോണിയക്ക് നൽകി പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: പ്രതിഭ കുവൈത്ത് പ്രതിമാസ യോഗം ഫഹാഹീലിൽ ചേർന്നു. വർത്തമാന സാമൂഹ്യ പരിസരങ്ങളിൽ സാഹിത്യത്തിന്റെയും സംവാദങ്ങളുടേയും പ്രസക്തി ഏറി വരികയാണെന്ന് യോഗം വിലയിരുത്തി.
പുതിയ കാലത്തിന്റെ സ്പന്ദനങ്ങളുമായി ലിറ്റിൽ മാഗസിന്റെ പുന:പ്രസിദ്ധീകരണവും നടന്നു. ‘നിജം’ എന്ന പേരിലുള്ള മേയ് മാസത്തെ മാഗസിൻ സീന രാജവിക്രമൻ, സി.കെ.സോണിയക്ക് നൽകി പ്രകാശനം ചെയ്തു.
നോവലിസ്റ്റ് പ്രേമൻ ഇല്ലത്ത് അധ്യക്ഷത വഹിച്ചു. ഷിബു ഫിലിപ്പ്, മണികണ്ഠൻ വട്ടംകുളം, ജവാഹർ.കെ.എൻജനീയർ, സതീശൻ പയ്യന്നൂർ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

