പ്രതിഭ കുവൈത്ത് 'കഥായനം-25' സാഹിത്യ സംഗമം
text_fieldsപ്രതിഭ കുവൈത്ത് 'കഥായനം-25' സാഹിത്യ സംഗമം വി.ജെ. ജെയിംസ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: പ്രതിഭ കുവൈത്ത് 'കഥായനം-25' സാഹിത്യ സംഗമം എഴുത്തുകാരൻ വി.ജെ. ജെയിംസ് ഉദ്ഘാടനം ചെയ്തു. ജവാഹർ.കെ.എഞ്ചിനീയർ അധ്യക്ഷത വഹിച്ചു. ബാബുജി ബത്തേരി, സത്താർ കുന്നിൽ, ടി.വി. ഹിക്മത്ത്, വിഭീഷ് തിക്കോടി എന്നിവർ ആശംസ നേർന്നു. പ്രേമൻ ഇല്ലത്ത് സ്വാഗതവും സീന രാജ വിക്രമൻ നന്ദിയും പറഞ്ഞു. സേവ്യർ ആന്റണി , ജിതേഷ് രാജൻ, സതീശൻ പയ്യന്നൂർ, പ്രസീത പാട്യം എന്നിവർ സംഗമം ഏകോപിച്ചു.
വിവിധ സെഷനുകളിൽ പ്രേമൻ ഇല്ലത്ത്, പി.എൻ. ജ്യോതിദാസ്, സീന രാജവിക്രമൻ, ജവാഹർ.കെ.എഞ്ചിനീയർ, അഷ്റഫ് കാളത്തോട്,ധർമരാജ് മടപ്പള്ളി എന്നിവർ മോഡറേറ്ററായി. ജലിൻ തൃപ്രയാർ എഴുത്തിന്റെ മേഖലയിൽ എ.ഐ സാധ്യതകൾ എന്ന വിഷയം അവതരിപ്പിച്ചു.
അഷ്റഫ് കാളത്തോടിന്റെ ‘അന്തർഭാവങ്ങൾ’, ഗായത്രി വിമലിന്റെ ‘മറന്നു വെച്ച മനുഷ്യർ’, പ്രസീത പാട്യത്തിന്റെ ‘അതിരുകൾ മായും കാലം’സുലേഖ അജിയുടെ ‘വെള്ളാരങ്കല്ലുകൾ’, ഉത്തമൻ വളത്തുകാടിന്റെ ‘പ്ലാത്തം’, അബ്ദുല്ലത്തീഫ് നീലേശ്വരത്തിന്റെ ‘തോറ്റവന്റെ പുസ്തകം’, ഷിബു ഫിലിപ്പിന്റെ ‘ഗബ്രിയേലിന്റെ ദിനസരിയും ക്വാണ്ടം മെക്കാനിക്സും’, സീന രാജവിക്രമന്റെ ‘പച്ചിലക്കൊത്തി’, ജവാഹർ.കെ.എഞ്ചിനീയറുടെ ‘പനങ്കാറ്റ്’എന്നീ പുസ്തകങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്തു.
പുസ്തക പ്രദർശനവും, ഉത്തമൻ വളത്തുകാട് ഒരുക്കിയ 'കഥാചിത്രം' പ്രദർശനവും വേദിയിൽ ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

