പ്രതിഭ കുവൈത്തിന്റെ ‘കഥായനം’ ശിൽപശാല; കഥകൾ ക്ഷണിച്ചു
text_fieldsകുവൈത്ത് സിറ്റി: പ്രതിഭ കുവൈത്തിന്റെ ‘കഥായനം’ ശിൽപശാലയുടെ ഭാഗമായി കുവൈത്തിലെ എഴുത്തുകാരിൽനിന്നും കഥകൾ ക്ഷണിക്കുന്നു.മൂന്നു പേജുകളിൽ കൂടാത്ത, മലയാളത്തിൽ ടൈപ് ചെയ്ത കഥകളാണ് അയക്കേണ്ടത്. വിഷയം എന്തുമാകാം. തിരഞ്ഞെടുക്കപ്പെടുന്ന കഥകൾ ശിൽപശാലയിൽ ഉൾപ്പെടുത്തുന്നതാണ്. കഥകളുടെ പരാമർശവും സംക്ഷിപ്ത വിശകലനവും ഉണ്ടായിരിക്കും.
‘കഥായനം’ ശിൽപശാലയിൽ പ്രശസ്ത എഴുത്തുകാരായ വി.ജെ. ജെയിംസ്, വി.ആർ. സുധീഷ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. കഥകൾ prathibhakwt@gmail.com എന്ന ഇ.മെയിൽ വിലാസത്തിലേക്കോ 99404146, 60053248 എന്ന നമ്പറുകളിലേക്കോ ഒക്ടോബർ 25 നകം അയക്കണം. ഡിസംബർ അഞ്ചിന് ഫഹാഹീൽ കോഹിനൂർ ഓഡിറ്റോറിയത്തിലാണ് ‘കഥായനം’ ശിൽപശാല നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

