പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ പിക്നിക്
text_fieldsപ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ അംഗങ്ങൾ പിക്നിക്കിൽ
കുവൈത്ത് സിറ്റി: പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈത്ത് പിക്നിക് കബദിൽ നടന്നു. ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് രമേശ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
രക്ഷാധികാരി താഹ ചേറ്റുവ, പ്രസിഡന്റ് അജ്മൽ ഖാൻ ചാരിറ്റി കോഡിനേറ്റർ നസീമ, ട്രഷറർ വിജോ പി തോമസ്, ലേഡീസ് സെക്രട്ടറി ആര്യ, ദിലീപ് മിറിണ്ട, ജോയ് തോമസ്, സുനീഷ് മുണ്ടക്കയം, ജിജിമോൾ, സവിത, അനന്തു, ടിറ്റോ, ഷീബ ബോബി, ബീന ബിനോയ് ആശംസകൾ നേർന്നു.
റീന ഓലിക്കലിന്റെ നേതൃത്വത്തിൽ നടന്ന മ്യൂസിക് ഇവൻറ്, യൂനിറ്റ് അംഗങ്ങളുടെ സംഗീത വിരുന്ന്, വിവിധ കലാപരിപാടികൾ, വടംവലി മത്സരം എന്നിവ പ്രോഗ്രാമിന് മാറ്റുകൂട്ടി. പ്രോഗ്രാം കൺവീനർ മനു സ്വാഗതവും ജോയിന്റ് കൺവീനർ ലഷ്മി നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

