Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇൗജിപ്ത് പ്രസിഡൻറ് സീസി ഇന്ന് കുവൈത്തിൽ
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഈജിപ്ഷ്യൻ പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽ സീസി ഔദ്യോഗിക സന്ദർശനത്തിനായി ഞായറാഴ്ച കുവൈത്തിലെത്തും. ജി.സി.സി പര്യടന ഭാഗമായി രാജ്യത്തെത്തുന്ന സീസി അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ് എന്നിവരുൾപ്പെടെ പ്രമുഖരുമായി കൂടിക്കാഴ്ചകൾ നടത്തും. ഇരുരാജ്യങ്ങൾക്കുമിടയിലെ സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും ചർച്ചയാവുക. അതോടൊപ്പം, പ്രാദേശികവും അന്തർദേശീയവുമായ വിവിധ വിഷയങ്ങളും സീസി കുവൈത്ത് അധികൃതരുമായി പങ്കുവെക്കും. കുവൈത്തിലെ സന്ദർശനം കഴിഞ്ഞ് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായുള്ള കൂടിക്കാഴ്ചക്കായി സീസി മനാമയിലേക്ക് തിരിക്കും. മേഖലയിൽ ഈജിപ്തുമായി ഉറ്റ സൗഹൃദം സ്ഥാപിച്ചിട്ടുള്ള രാജ്യമാണ് കുവൈത്ത്. സീസി അധികാരമേറ്റ ഉടൻ പിന്തുണ പ്രഖ്യാപിക്കുകയും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയും ചെയ്ത രാജ്യങ്ങളുടെ കൂട്ടത്തിലും കുവൈത്തുണ്ട്. സീസിയുടെ സന്ദർശനം കണക്കിലെടുത്ത് രാജ്യത്ത് സുരക്ഷാ സംവിധാനം ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story