Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

പ്ര​ള​യ​ദു​രി​താ​ശ്വാ​സം 16.44 കോ​ടി രൂ​പ സ​മാ​ഹ​രി​ച്ച​താ​യ അ​വ​കാ​ശ​വാ​ദം പൊ​ളി​യു​ന്നു

text_fields
bookmark_border
പ്ര​ള​യ​ദു​രി​താ​ശ്വാ​സം 16.44 കോ​ടി രൂ​പ സ​മാ​ഹ​രി​ച്ച​താ​യ അ​വ​കാ​ശ​വാ​ദം പൊ​ളി​യു​ന്നു
cancel

കു​വൈ​ത്ത്​ സി​റ്റി: ന​വ​കേ​ര​ള നി​ർ​മി​തി​ക്കാ​യി കു​വൈ​ത്തി​ൽ​നി​ന്നും ലോ​ക കേ​ര​ള സ​ഭാം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ 16.44 കോ​ടി രൂ​പ സ​മാ​ഹ​രി​ച്ച​താ​യ അ​വ​കാ​ശ​വാ​ദം പൊ​ളി​യു​ന്നു. 30 കോ​ടി ല​ക്ഷ്യ​മി​ട്ട്​ ന​ട​ത്തി​യ വി​ഭ​വ​സ​മാ​ഹ​ര​ണ ദൗ​ത്യ​ത്തി​ൽ കു​വൈ​ത്തി​ല്‍നി​ന്ന്​ ആ​കെ പി​രി​ഞ്ഞു​കി​ട്ടി​യ​ത് 7.86 കോ​ടി മാ​ത്ര​മാ​ണെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ര​വി പി​ള്ള മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി​യ ക​ണ​ക്കി​ൽ കു​വൈ​ത്തി​ലെ ലോ​ക കേ​ര​ള സ​ഭാം​ഗ​ങ്ങ​ൾ പി​രി​ച്ചു​ന​ൽ​കി​യ​താ​യി കാ​ണി​ച്ചി​രി​ക്കു​ന്ന​ത് 7.86 കോ​ടി രൂ​പ​മാ​ത്ര​മാ​ണ്. വ്യ​ക്​​തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും നേ​ര​ത്തേ​ത​ന്നെ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്​ നേ​രി​ട്ട്​ ന​ൽ​കി​യ​തും ഇ​നി​യും കി​ട്ടി​യി​ട്ടി​ല്ലാ​ത്ത വാ​ഗ്​​ദാ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് 16,44,35,624 രൂ​പ പി​രി​ഞ്ഞു​കി​ട്ടി എ​ന്ന രീ​തി​യി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. നോ​ർ​ക്ക ഡ​യ​റ​ക്ട​ർ ര​വി പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വി​ഭ​വ​സ​മാ​ഹ​ര​ണ​ത്തി​ൽ 16.44 കോ​ടി രൂ​പ പി​രി​ഞ്ഞു​കി​ട്ടി​യ​താ​യും പ്ര​ള​യ​കാ​ല​ത്ത്​ വ്യ​ക്തി​ക​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് നേ​രി​ട്ട്​ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ​ക്കു പു​റ​മെ​യാ​ണി​തെ​ന്നും​ ലോ​ക കേ​ര​ള സ​ഭാം​ഗ​ങ്ങ​ൾ നേ​ര​േ​ത്ത ന​ൽ​കി​യ വാ​ർ​ത്താ​കു​റി​പ്പി​ൽ വ്യ​ക്​​ത​മാ​യി പ​റ​ഞ്ഞി​രു​ന്നു.


അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ ന​ട​ന്ന ന​വ​കേ​ര​ള സ​മ്മേ​ള​ന​ത്തി​ലും ഇ​ക്കാ​ര്യം പ​റ​ഞ്ഞു. എ​ന്നാ​ൽ, മൊ​ത്തം 16.35 കോ​ടി രൂ​പ​യു​ടെ ക​ണ​ക്കാ​ണ് ര​വി പി​ള്ള മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി​യ​ത്. ഇ​തി​ൽ പ​കു​തി​യി​ലേ​റെ​യും ര​വി പി​ള്ള​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ർ.​പി ഗ്രൂ​പ്പി​​​െൻറ​യും അ​നു​ബ​ന്ധ ക​മ്പ​നി​ക​ളു​ടെ​യും വി​ഹി​ത​മാ​ണ്. ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ സ​മാ​ഹ​രി​ച്ച 20 ല​ക്ഷം രൂ​പ​യു​ടെ ക​ണ​ക്കും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തെ​ല്ലാം ചേ​ർ​ത്താ​ൽ പോ​ലും കു​വൈ​ത്തി​ൽ​നി​ന്നും സ​മാ​ഹ​രി​ച്ചു​വെ​ന്ന്​ അ​വ​കാ​ശ​പ്പെ​ട്ട തു​ക​യു​ടെ അ​ത്ര​യും എ​ത്തു​ന്നി​ല്ല. ലോക കേരള സഭാംഗങ്ങളുടെ നേതൃത്വത്തിൽ ഫണ്ട്​ തിരിമറി നടത്തിയതായ സൂചന ഇതുവരെയില്ല. മറിച്ച്​ പ്രമുഖ വ്യവസായി കെ.ജി. എബ്രഹാം ഉൾപ്പെടെയുള്ളവർ നേരിട്ട്​ അയച്ച തുക കൂടി സ്വന്തം കണക്കിൽ പെടുത്തിയാണ്​ അവർ 16.44 കോടിയെന്ന്​ അമിത അവകാശവാദം ഉന്നയിച്ചത്​ എന്നാണ്​ അന്വേഷണത്തിൽ വ്യക്​തമാവുന്നത്​. എൻ.എസ്​.എച്ച്​ കമ്പനിയിയിലെ ജീവനക്കാർ സമാഹരിച്ച ഒരു കോടി രൂപ ലോകകേരള സഭാംഗങ്ങൾ സ്വന്തം കണക്കിൽ പെടുത്തിയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിക്ക്​ തുക കൈമാറു​േമ്പാൾ രവി പിള്ള ഇത്​ ത​​​​െൻറ കമ്പനിയുടെ വിഹിതമായി തന്നെയാണ്​ കാണിച്ചത്​. ഇതെല്ലാമാണ്​ കണക്കിൽ കുറവുവരാൻ കാരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newspralaya durithashwasam
News Summary - pralaya durithashwasam-kuwait-kuwait news
Next Story