Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപി.​പി. നാ​രാ​യ​ണ​ന്​...

പി.​പി. നാ​രാ​യ​ണ​ന്​ കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
പി.​പി. നാ​രാ​യ​ണ​ന്​ കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

വി​ര​മി​ച്ച കു​വൈ​ത്ത്​ ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്​​റ്റ്​ സെ​ക്ര​ട്ട​റി പി.​പി. നാ​രാ​യ​ണ​ന്​ കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

കു​വൈ​ത്ത് സി​റ്റി: വി​ര​മി​ച്ച ഇ​ന്ത്യ​ൻ എം​ബ​സി ലേ​ബ​ർ വി​ഭാ​ഗം ഫ​സ്​​റ്റ്​ സെ​ക്ര​ട്ട​റി പി.​പി. നാ​രാ​യ​ണ​ന്​ കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ കെ.​എം.​സി.​സി​യു​ടെ ഉ​പ​ഹാ​രം പ്ര​സി​ഡ​ൻ​റ്​ ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് കൈ​മാ​റി.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എം​ബ​സി​യു​ടെ നി​യ​മ​പ​ര​മാ​യ സ​ഹാ​യ​ങ്ങ​ൾ സം​ഘ​ട​ന​ക്ക് ല​ഭി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹ​ത്തി​െൻറ പി​ന്തു​ണ മു​ത​ൽ​ക്കൂ​ട്ടാ​യി​രു​ന്നെ​ന്നും ജ​ന​കീ​യ​നാ​യ പു​തി​യ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജി​െൻറ കൂ​ടെ പി.​പി. നാ​രാ​യ​ണ​ൻ കൂ​ടി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്​ ഉ​പ​കാ​ര​പ്ര​ദ​മാ​യേ​നെ​യെ​ന്നും ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് പ​റ​ഞ്ഞു. മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ്മ​ദ് അ​സ്‌​ലം കു​റ്റി​ക്കാ​ട്ടൂ​ർ, ശ​ഹീ​ദ് പാ​ട്ടി​ല്ല​ത്ത്, ഹാ​രി​സ് വ​ള്ളി​യോ​ത്ത്, എ​ൻ​ജി​നീ​യ​ർ മു​ഷ്താ​ഖ്, ടി.​ടി. ഷം​സു, പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗം ഷാ​ഫി കൊ​ല്ലം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCkuwait newsP.P. Narayanan
Next Story