Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശ​ക്ത​രാ​യ ബി​സി​ന​സ്...

ശ​ക്ത​രാ​യ ബി​സി​ന​സ് വ​നി​ത​ക​ൾ; ആ​ദ്യ പ​ത്തി​ൽ മൂ​ന്ന് കു​വൈ​ത്തി​ക​ൾ

text_fields
bookmark_border
ശ​ക്ത​രാ​യ ബി​സി​ന​സ് വ​നി​ത​ക​ൾ; ആ​ദ്യ പ​ത്തി​ൽ മൂ​ന്ന് കു​വൈ​ത്തി​ക​ൾ
cancel
camera_alt

 ശൈ​ഖ ഖാ​ലി​ദ് അ​ൽ ബ​ഹാ​ർ, വ​ദ അ​ഹ്മ​ദ് അ​ൽ ഖ​ത്തീ​ബ്, ദാ​ന നാ​സ​ർ അ​സ്സ​ബാ​ഹ് (മൂ​വ​രും മു​ക​ളി​ൽ), നാ​ദി​യ ബ​ദ​ർ അ​ൽ ഹ​ജ്ജി, ഹി​നാ​ദി അ​ൽ സാ​ലി​ഹ്, ഹി​നാ​ദി അ​ൽ സാ​ലി​ഹ്, ഡോ​ണ സു​ൽ​ത്താ​ൻ, ഇ​ൽ​ഹാം മ​ഹ്ഫൂ​സ് 

കു​വൈ​ത്ത് സി​റ്റി: 2025ലെ ​ഏ​റ്റ​വും ശ​ക്ത​രാ​യ വ​നി​ത ബി​സി​ന​സ് നേ​താ​ക്ക​ളു​ടെ പ​ട്ടി​ക പു​റ​ത്തി​റ​ക്കി ഫോ​ർ​ബ്‌​സ് മി​ഡി​ൽ ഈ​സ്റ്റ്. നൂ​റു​പേ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യ​പ്പോ​ൾ ആ​ദ്യ പ​ത്തു​പേ​രി​ൽ മൂ​ന്ന് കു​വൈ​ത്തി​ക​ൾ ഇ​ടം​പി​ടി​ച്ചു.

നാ​ഷ​ന​ൽ ബാ​ങ്ക് ഓ​ഫ് കു​വൈ​ത്ത് ഡെ​പ്യൂ​ട്ടി സി.​ഇ.​ഒ ശൈ​ഖ ഖാ​ലി​ദ് അ​ൽ ബ​ഹാ​ർ ര​ണ്ടാം സ്ഥാ​ന​വും കു​വൈ​ത്ത് നാ​ഷ​ന​ൽ പെ​ട്രോ​ളി​യം ക​മ്പ​നി സി.​ഇ.​ഒ വ​ദ അ​ഹ്മ​ദ് അ​ൽ ഖ​ത്തീ​ബ് നാ​ലാം സ്ഥാ​ന​വും കു​വൈ​ത്ത് പ്രോ​ജ​ക്സ് ക​മ്പ​നി സി.​ഇ.​ഒ ദാ​ന നാ​സ​ർ അ​സ്സ​ബാ​ഹ് അ​ഞ്ചാം സ്ഥാ​ന​വും നേ​ടി രാ​ജ്യ​ത്തി​ന്റെ അ​ഭി​മാ​ന​വും വ​നി​ത ശാ​ക്തീ​ക​ര​ണ​ത്തി​ന്റെ അ​ട​യാ​ള​വു​മാ​യി.

നൂ​റു​പേ​രു​ടെ പ​ട്ടി​ക​യി​ൽ ആ​റ് കു​വൈ​ത്തി​ക​ളു​ണ്ട്. പെ​ട്രോ​കെ​മി​ക്ക​ൽ ഇ​ൻ​ഡ​സ്ട്രീ​സ് ക​മ്പ​നി സി.​ഇ.​ഒ നാ​ദി​യ ബ​ദ​ർ അ​ൽ ഹ​ജ്ജി (റാ​ങ്ക് 17), അ​ജി​ലി​റ്റി ക​മ്പ​നി ചെ​യ​ർ​പേ​ഴ്സ​ൻ ഹി​നാ​ദി അ​ൽ സാ​ലി​ഹ് (റാ​ങ്ക് 22), കെ.​ഇ.​ഒ ഇ​ന്റ​ർ​നാ​ഷ​ന​ൽ ക​ൺ​സ​ൽ​ട്ട​ന്റ്സ് പ്ര​സി​ഡ​ന്റ് ആ​ൻ​ഡ് സി.​ഇ.​ഒ ഡോ​ണ സു​ൽ​ത്താ​ൻ (റാ​ങ്ക് 58) എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച കു​വൈ​ത്തി​ക​ൾ.

കു​വൈ​ത്തി ക​മ്പ​നി​യാ​യ കൊ​മേ​ഴ്സ്യ​ൽ ബാ​ങ്ക് ഓ​ഫ് കു​വൈ​ത്ത് സി.​ഇ.​ഒ ഇ​ൽ​ഹാം മ​ഹ്ഫൂ​സ് (റാ​ങ്ക് 54) പ​ട്ടി​ക​യി​ലു​ണ്ടെ​ങ്കി​ലും അ​വ​ർ ഈ​ജി​പ്ത് പൗ​ര​യാ​ണ്. ഫ​സ്റ്റ് അ​ബൂ​ദ​ബി ബാ​ങ്ക് മേ​ധാ​വി ഹ​ന അ​ൽ റു​സ്ത​മാ​നി തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ർ​ഷ​വും ഒ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി.

പ്യൂ​ർ ഹെ​ൽ​ത്ത് ഹോ​ൽ​ഡി​ങ് സ​ഹ സ്ഥാ​പ​ക​യും സി.​ഇ.​ഒ​യു​മാ​യ ശൈ​സ്ത ആ​സി​ഫി​നാ​ണ് മൂ​ന്നാം സ്ഥാ​നം. ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ കാ​മി വി​ശ്വ​നാ​ഥ​ൻ, സി​മ ഗ​ൻ​വാ​നി വേ​ദ്, പൂ​നം ഭോ​ജാ​നി എ​ന്നി​വ​രും മി​ഡി​ൽ ഈ​സ്റ്റി​ലെ ഏ​റ്റ​വും ശ​ക്ത​രാ​യ വ​നി​താ ബി​സി​ന​സ് നേ​താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsKuwait NewsForbs Middle EastBusiness women
News Summary - Powerful business women; Three of the top ten are Kuwaitis
Next Story