വൈദ്യുതി ട്രാൻസ്മിഷൻ ലൈനുകൾ പുനഃസ്ഥാപിച്ചു
text_fieldsകുവൈത്ത് സിറ്റി: ഡ്രോണ്‍ അവശിഷ്ടങ്ങൾ വീണ് തകർന്ന വൈദ്യുതി ട്രാൻസ്മിഷൻ ലൈനുകൾ പുനഃസ്ഥാപിച്ചതായി കുവൈത്ത് വൈദ്യുതി മന്ത്രാലയം അറിയിച്ചു. തകർന്ന ഒമ്പത് ഓവർഹെഡ് പവർ ലൈനുകളിൽ അഞ്ചെണ്ണം ഇതിനകം അറ്റകുറ്റപ്പണി നടത്തി പുനഃസ്ഥാപിച്ചതായി മന്ത്രാലയ വക്താവ് എൻജിനീയർ ഫാത്തിമ ഹയാത്ത് അറിയിച്ചു. സാങ്കേതിക പരിശോധനകൾക്ക് ശേഷം സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ് അറ്റകുറ്റപ്പണികൾ നടത്തിയതെന്ന് അധികൃതർ പറഞ്ഞു. വൈദ്യുതി ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കാൻ ഫീൽഡ് നിരീക്ഷണം തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.രാജ്യത്തെ വൈദ്യുതി സംവിധാനം സുസ്ഥിരമായി പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

