ഇറാഖിലെ പവർസ്റ്റേഷനുകൾക്ക് കുവൈത്ത് ഇന്ധനം
text_fieldsകുവൈത്ത് സിറ്റി: ഇറാഖിൽ പ്രവർത്തനരഹിതമായി കിടക്കുന്ന പവർ സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാനാവശ്യമായ ഇന്ധനം കുവൈത്ത് നൽകും. ഇറാഖ് വൈദ്യുതി മന്ത്രാലയമാണ് വെള്ളിയാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്. 30000 ക്യുബിക് മീറ്റർ എണ്ണ നിറച്ച ടാങ്കർ ശനിയാഴ്ച ഇറാഖിലെ ബസറയിലെത്തും.
തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ ടാങ്കറുകൾ എണ്ണയുമായി എത്തുമെന്ന് ഇറാഖ് അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇന്ധനക്ഷാമം കാരണം പവർസ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാൻ കഴിയാതെ ഇറാഖ് വൈദ്യുതി മന്ത്രാലയം പ്രയാസപ്പെടുന്നുണ്ട്. വൈദ്യുതി മുടക്കം തെക്കൻ ഇറാഖിൽ ജനകീയ പ്രക്ഷോഭത്തിന് വരെ കാരണമായ പശ്ചാത്തലത്തിലാണ് അയൽ രാജ്യമായ കുവൈത്ത് സഹായഹസ്തം നീട്ടിയത്. പൊതുസേവനങ്ങളും തൊഴിലും ആവശ്യപ്പെട്ട് ഇറാഖിലെ നജഫിൽ ആരംഭിച്ച സമരം ഇനിയും കെട്ടടങ്ങിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
