Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഡ്രോൺ അവശിഷ്ടം വീണു...

ഡ്രോൺ അവശിഷ്ടം വീണു തകർന്ന വൈദ്യുതി ലൈൻ പുന:സ്ഥാപിച്ചു

text_fields
bookmark_border
ഡ്രോൺ അവശിഷ്ടം വീണു തകർന്ന വൈദ്യുതി ലൈൻ പുന:സ്ഥാപിച്ചു
cancel
camera_alt

മന്ത്രി ഡോ.സബീഹ് അൽ മുഖൈസീം വൈദ്യുതി, ജല ഡീസലൈനേഷൻ പ്ലാന്റ് സന്ദർശനത്തിൽ

കുവൈത്ത് സിറ്റി: ഡ്രോണുകളിൽ നിന്നുള്ള അവശിഷ്ടങ്ങൾ വീണു തകർന്ന ഒരു ഓവർഹെഡ് പവർ ട്രാൻസ്മിഷൻ ലൈൻ വിജയകരമായി പുന:സ്ഥാപിച്ചതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. സാങ്കേതിക സംഘങ്ങൾ അറ്റകുറ്റപ്പണികൾ കാര്യക്ഷമമായി പൂർത്തിയാക്കി ലൈൻ വഴി വീണ്ടും സർവീസ് ആരംഭിച്ചതായി മന്ത്രാലയം ഔദ്യോഗിക വക്താവ് ഫാത്തിമ അബ്ബാസ് ജവഹർ ഹയാത്ത് പറഞ്ഞു.

മറ്റൊരു തകരാറുള്ള ലൈൻ നന്നാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. വൈദ്യുതി ഗ്രിഡിൽ സ്ഥിരത നിലനിർത്തുന്നതിനും തടസ്സമില്ലാത്ത സേവനങ്ങൾ ഉറപ്പാക്കുന്നതിനുമായി കർശനമായ സാങ്കേതിക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ടീമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. എഞ്ചിനീയർമാർ, ടെക്നീഷ്യൻമാർ, ഫീൽഡ് വർക്കർമാർ എന്നിവരുടെ പരിശ്രമങ്ങളെയും സമർപ്പണത്തെയും ഹയാത്ത് പ്രശംസിച്ചു. എല്ലാ സാഹചര്യങ്ങളിലും രാജ്യത്തെ സേവിക്കുന്നതിന്റെ പ്രാധാന്യവും സൂചിപ്പിച്ചു.

അതിനിടെ, രാജ്യത്തെ പ്രധാന വൈദ്യുതി, ജല ഡീസലൈനേഷൻ പ്ലാന്റുകൾ വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രി ഡോ.സബീഹ് അൽ മുഖൈസീം സന്ദർശിച്ചു. പ്ലാന്റുകളുടെ പ്രവർത്തനങ്ങളും സന്നദ്ധതയും അദ്ദേഹം വിലയിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Power line damaged by drone debris restored
Next Story