Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവൈദ്യുതി ആവശ്യകത വേനൽ...

വൈദ്യുതി ആവശ്യകത വേനൽ അതിജയിക്കാനായി

text_fields
bookmark_border
വൈദ്യുതി ആവശ്യകത വേനൽ അതിജയിക്കാനായി
cancel

കുവൈത്ത് സിറ്റി: ഈ വർഷം വേനൽക്കാലത്തെ വൈദ്യുതി ആവശ്യകതയിലെ വർധന വിജയകരമായി നേരിടാനായതായി കുവൈത്ത് വൈദ്യുതി മന്ത്രാലയം അറിയിച്ചു. വൈദ്യുതി സംരക്ഷണ പ്രവർത്തനങ്ങൾക്കും ഗൾഫ് ഇന്റർകണക്ഷൻ ഗ്രിഡിന്റെ പിന്തുണയും തുണയായി.

രാജ്യത്തെ വൈദ്യുതി ശൃംഖലയുടെ സ്ഥിരത നിലനിർത്താനായെന്നും മന്ത്രാലയം വ്യക്തമാക്കി. വേനൽക്കാലത്ത് വൈദ്യുതി ആവശ്യകത ഉയരുന്ന സാഹചര്യത്തിലും രാജ്യത്ത് വൈദ്യുതി വിതരണം സ്ഥിരതയോടെ തുടരുകയാണ്. വേനൽക്കാലത്തിന്റെ ശേഷിക്കുന്ന ദിവസങ്ങളിലും വൈദ്യുതി വിതരണം തടസ്സമില്ലാതെ തുടരാനാകുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ. വൈദ്യുതി ആവശ്യകത ഉയരുന്ന സമയങ്ങളിൽ വൈദ്യുതിയും വെള്ളവും പാഴാക്കരുതെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.

വൈദ്യുതി ഉപഭോഗം കൂടുന്ന സമയത്ത് ലോഡുകളുടെ മൂല്യങ്ങൾ കുറയ്ക്കുക, എയർ കണ്ടീഷനിങ് സംവിധാനങ്ങളുടെ തെർമോസ്റ്റാറ്റ് ക്രമീകരണങ്ങൾ 25 ഡിഗ്രി സെൽഷ്യസായി ഉയർത്തുക, ഫാക്ടറികള്‍ പീക്ക് സമയങ്ങളിൽ ഉൽപ്പാദനം കുറയ്ക്കുക, വ്യവസായിക മേഖലകളിലേക്കും ഫാമുകളിലേക്കും ചാലറ്റുകളിലേക്കും തിരക്കേറിയ സമയങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുക, ജനറേഷൻ സ്റ്റേഷനുകളിലെ ഊർജനഷ്ടം നേരിടാൻ ഓട്ടോമാറ്റിക് ലോഡ് വേർതിരിവിനുള്ള ഷെഡ്യൂളുകൾ അപ്‌ഡേറ്റ് ചെയ്യുക തുടങ്ങിയ നിരവധി നിര്‍ദേശങ്ങൾ അധികൃതർ മുന്നോട്ടുവെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Summerelectricity use
News Summary - വൈദ്യുതി ആവശ്യകത വേനൽ അതിജയിക്കാനായി
Next Story