Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.ഇ.എ ഖൈത്താൻ...

കെ.ഇ.എ ഖൈത്താൻ ഉത്സവപ്പിറ്റേന്ന് പോസ്റ്റർ പ്രകാശനം

text_fields
bookmark_border
കെ.ഇ.എ ഖൈത്താൻ ഉത്സവപ്പിറ്റേന്ന് പോസ്റ്റർ പ്രകാശനം
cancel
camera_alt

കെ.ഇ.എ ഖൈത്താൻ ഉത്സവപ്പിറ്റേന്ന് പോസ്റ്റർ പ്രകാശനം കേന്ദ്ര രക്ഷാധികാരി സത്താർ കുന്നിൽ നിർവഹിക്കുന്നു

Listen to this Article

കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയറ്റ്സ് അസോസിയേഷൻ കുവൈത്ത് ഖൈത്താൻ ഏരിയ കമ്മിറ്റി നടത്തുന്ന ഉത്സവപ്പിറ്റേന്ന് പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. മേയ് 12, 13 തീയതികളിൽ കബ്ദ് റിസോർട്ടിലാണ് പരിപാടി.

മുഖ്യരക്ഷാധികാരി സത്താർ കുന്നിൽ പ്രോഗ്രാം ജനറൽ കൻവീനർ കബീർ മഞ്ഞംപാറക്ക് നൽകി പ്രകാശനം നിർവഹിച്ചു. ഏരിയ പ്രസിഡന്റ് കാദർ കടവത്ത് അധ്യക്ഷത വഹിച്ചു. കേന്ദ്ര ഉപദേശക സമിതിയംഗം സലാം കളനാട് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആക്ടിങ് പ്രസിഡന്റ് ഹാരിസ് മുട്ടുംതല, അഡ്മിൻ സെക്രട്ടറി ശ്രീനിവാസ്, ഉപദേശക സമിതിയംഗം ഹമീദ് മധൂർ, ഏരിയ നേതാക്കളായ അഷറഫ് കോളിയടുക്കം, രാജേഷ്, അബാസിയ ഏരിയ പ്രസിഡൻറ് ഹനിഫ് പാലായി, റിഗ്ഗായ് ഏരിയ പ്രസിഡൻറ് റഹിംആരിക്കാടി, സൽമിയ ഏരിയ അംഗം യൂസുഫ് കൊത്തിക്കാൽ, ജനിഫ് ചെമ്പരിക്ക തുടങ്ങിയവർ പങ്കെടുത്തു.

ഖൈത്താൻ ഏരിയ വൈസ് പ്രസിഡൻറ് ഖാലിദ് പള്ളിക്കര സ്വാഗതവും സ്പോർടസ് കൻവീനർ കുമാർ പുല്ലൂർ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:festivalPoster Released
News Summary - Poster released on the eve of KEA Khaitan festival
Next Story