ഇസ്രായേൽ അനുകൂല പോസ്റ്റ്: ചെക് സ്ഥാനപതിയോട് വിശദീകരണം തേടി കുവൈത്ത്
text_fieldsചെക് റിപ്പബ്ലിക് സ്ഥാനപതി മാര്ട്ടിന് ഡ്വോറക്
കുവൈത്ത് സിറ്റി: ഇൻസ്റ്റഗ്രാമില്‍ ഇസ്രായേല്‍ അനുകൂല പോസ്റ്റ് ഇട്ട ചെക് റിപ്പബ്ലിക് സ്ഥാനപതിയോട് കുവൈത്ത് വിദേശകാര്യമന്ത്രാലയം വിശദീകരണം തേടി.
ചെക് റിപ്പബ്ലിക് സ്ഥാനപതി മാര്ട്ടിന് ഡ്വോറക് ആണ് വിവാദത്തിൽ പെട്ടത്. ഇസ്രായേലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്രായേലിെൻറ പതാക ഇദ്ദേഹം ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. വിവാദമായതോടെ പോസ്റ്റ് പിൻവലിച്ച് അദ്ദേഹം മാപ്പുപറഞ്ഞു. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് കുവൈത്തില്‍ ഉയര്‍ന്നത്. കർശന നടപടിയെടുക്കണമെന്ന് കുവൈത്തികൾ സാമൂഹിക മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു.
നയതന്ത്ര മര്യാദകൾക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച മാര്ട്ടിന് ഡ്വോറകിനെ കുവൈത്ത്ല്നിന്ന് പുറത്താക്കണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടു.അംബാസഡർ എല്ലാ കുവൈത്തികളോടും മാപ്പ് ചോദിക്കുന്നതായി ചെക് റിപ്പബ്ലിക് എംബസി പിന്നീട് ട്വിറ്ററില്‍ കുറിച്ചു. ഫലസ്തീൻ അനുകൂല നിലപാട് പ്രഖ്യാപിച്ചിട്ടുള്ള രാജ്യമാണ് കുവൈത്ത്. ഇസ്രായേലിനെ കുവൈത്ത് അംഗീകരിക്കുന്നില്ല. ഇസ്രായേൽ പൗരന്മാർക്ക് കുവൈത്തിൽ പ്രവേശനം പോലും അനുവദിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

