Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജ​ന​സം​ഖ്യാ...

ജ​ന​സം​ഖ്യാ അ​സ​ന്തു​ലി​താ​വ​സ്ഥ; കുവൈത്തിൽ ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ന്നു

text_fields
bookmark_border
ജ​ന​സം​ഖ്യാ അ​സ​ന്തു​ലി​താ​വ​സ്ഥ; കുവൈത്തിൽ ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ന്നു
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ത​മ്മി​ലു​ള്ള ജ​ന​സം​ഖ്യാ അ​സ​ന്തു​ലി​താ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വി​വി​ധ ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​താ​യി സൂ​ച​ന. വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ് ത​ലാ​ൽ അ​ൽ ഖാ​ലി​ദ് അ​സ്സ​ബാ​ഹി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഈ ​മാ​സം പ്ര​ത്യേ​ക യോ​ഗം ചേ​രു​മെ​ന്ന് കു​വൈ​ത്ത് ടൈം​സ് റി​പ്പോ​ർ​ട്ടു ചെ​യ്തു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, പ​ബ്ലി​ക് അ​തോ​റി​റ്റി ഓ​ഫ് മാ​ൻ​പ​വ​ർ (പി.​എ.​എം), ഇ​ഖാ​മ കാ​ര്യ വ​കു​പ്പ്, സി​വി​ൽ സ​ർ​വി​സ് ക​മീ​ഷ​ൻ (സി.​എ​സ്.​സി) എ​ന്നി​വ​യും യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ക്കും.

ജ​ന​സം​ഖ്യാ അ​സ​ന്തു​ലി​താ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​ന് എ​ന്തെ​ല്ലാം മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​നാ​കും എ​ന്ന​തി​നൊ​പ്പം പ്ര​ത്യേ​ക രൂ​പ​രേ​ഖ ത​യാ​റാ​ക്കാ​നും യോ​ഗം ശ്ര​മി​ക്കും. അ​വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം കു​റ​ക്കു​ന്ന​തി​നു​ള്ള തീ​രു​മാ​നം ന​ട​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ലി​സ്റ്റ് ഇ​തി​ൽ പ്ര​ധാ​ന​മാ​യി​രി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. നി​ക്ഷേ​പം ന​ട​ത്താ​ത്ത വി​ദേ​ശി​ക​ളു​ടെ പ​ര​മാ​വ​ധി താ​മ​സ കാ​ലാ​വ​ധി അ​ഞ്ചു വ​ർ​ഷ​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​തു സം​ബ​ന്ധി​ച്ചും ച​ർ​ച്ച​യി​ൽ വ​ന്നേ​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്. പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ രൂ​പ​വ​ത്ക​രി​ച്ച ച​ട്ട​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി വ​ർ​ക്ക് പെ​ർ​മി​റ്റു​ക​ൾ കു​റ​ക്കു​ന്ന​തും പ​രി​ഗ​ണി​ക്കും.

രാ​ജ്യ​ത്ത് നി​ര​വ​ധി പേ​ർ പെ​ർ​മി​റ്റു​ക​ൾ പു​തു​ക്കി​യി​ട്ടി​ല്ലെ​ന്ന് മാ​ൻ​പ​വ​ർ അ​തോ​റി​റ്റി നേ​ര​ത്തേ ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, വ​ർ​ക്ക് പെ​ർ​മി​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ മ​ന്ത്രി​സ​ഭ​യാ​യി​രി​ക്കും അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക. ജ​ന​സം​ഖ്യ വ​ർ​ധ​ന​ക്ക് പ്ര​ധാ​ന കാ​ര​ണം അ​വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​നെ തു​ട​ർ​ന്ന് ഇ​വ​രു​ടെ എ​ണ്ണം കു​റ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. രാ​ജ്യ​ത്തെ വി​ദേ​ശി​ക​ളി​ല്‍ ന​ല്ലൊ​രു പ​ങ്കും അ​വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളാ​ണ്. ഇ​ത്ത​ര​ക്കാ​രു​ടെ പെ​ര്‍മി​റ്റ് പു​തു​ക്കി​ന​ൽ​കു​ന്ന​തി​ൽ നി​യ​ന്ത്ര​ണം വ​രു​ത്ത​ൽ, തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​തി​ന് തൊ​ഴി​ലു​ട​മ​ക​ള്‍ക്ക് നി​ശ്ചി​ത ഫീ​സ് ചു​മ​ത്ത​ൽ എ​ന്നി​വ സ​ര്‍ക്കാ​ര്‍ പ​രി​ഗ​ണി​ക്കു​ന്ന​താ​യി സൂ​ച​ന​ക​ളു​ണ്ട്. വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും തി​രി​ച്ചു​പോ​കാ​ത്ത നി​ര​വ​ധി വി​ദേ​ശി​ക​ളും രാ​ജ്യ​ത്തു​ണ്ട്. അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത് താ​മ​സി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി തി​രി​ച്ച​യ​ക്കു​ന്ന ന​ട​പ​ടി​ക​ളും ന​ട​ന്നു​വ​രു​ക​യാ​ണ്. അ​തോ​ടൊ​പ്പം സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളി​ൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളെ​യും മ​ട​ക്കി അ​യ​ക്കും. രാ​ജ്യ​ത്തെ ജ​ന​സം​ഖ്യാ അ​സ​ന്തു​ലി​താ​വ​സ്ഥ​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​ര്‍ല​മെ​ന്റ് അം​ഗ​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ രം​ഗ​ത്തു​വ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story