Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജനസംഖ്യ സന്തുലനം:...

ജനസംഖ്യ സന്തുലനം: കരടുനിയമം സർക്കാറി​െൻറ പരിഗണനക്ക്​ വിട്ടു

text_fields
bookmark_border
ജനസംഖ്യ സന്തുലനം: കരടുനിയമം സർക്കാറി​െൻറ പരിഗണനക്ക്​ വിട്ടു
cancel
camera_alt

സ്​പീക്കർ മർസൂഖ്​ അൽ ഗാനിം കുവൈത്ത്​ പാർലമെൻറിൽ സംസാരിക്കുന്നു

കുവൈത്ത്​ സിറ്റി: ജനസംഖ്യ സന്തുലനവുമായി ബന്ധപ്പെട്ട കരടുനിയമം കുവൈത്ത്​ പാർലമെൻറ്​ അംഗീകരിച്ചു. ഇനി സർക്കാർ അംഗീകരിച്ച്​ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തിലാവും. അതേസമയം, കരടുനിയമത്തിലെ ചില വ്യവസ്ഥകളിൽ സർക്കാറിന്​ എതിർപ്പുള്ളതായി റിപ്പോർട്ടുണ്ട്​. നിശ്ചിത കാലാവധിക്കകം ജനസംഖ്യ സന്തുലനം സാധ്യമാക്കേണ്ട നിയമപരമായ ഉത്തരവാദിത്തം സർക്കാറിന്​ മേൽ നിക്ഷിപ്​തമാക്കണമെന്ന വ്യവസ്ഥയോടാണ്​ പ്രധാന എതിർപ്പ്​.

കരടുനിയമം ആദ്യ വായനയിൽ പാർലമെൻറ്​ അംഗീകരിച്ചിരുന്നു. ഇപ്പോൾ രണ്ടാം വായനയിലും അംഗീകരിച്ചുവെങ്കിലും ഇനി തെരഞ്ഞെടുപ്പ്​ കഴിഞ്ഞ്​ പുതിയ പാർലമെൻറ്​ വന്നതിന്​ ശേഷമേ നിയമം നടപ്പാക്കൂ. വിദേശി അനുപാതം കുറക്കാനുള്ള സുപ്രധാനമായ പത്തു വ്യവസ്ഥകൾ ഉൾപ്പെടുന്നതാണ്​ കരടുനിയമം. അടുത്ത അഞ്ച്​ വർഷത്തിനുളിൽ വിദേശികളുടെ എണ്ണം ഗണ്യമായി കുറക്കുക എന്നതാണ് ബില്ലി​െൻറ ലക്ഷ്യം.

നിർദിഷ്​ട നിയമപ്രകാരം രാജ്യത്തിന്​ പരമാവധി ആവശ്യമുള്ള വിദേശ തൊഴിലാളികളുടെ എണ്ണം, ഓരോ രാജ്യത്തുനിന്നുമുള്ള പ്രവാസികളുടെ പരമാവധി എണ്ണം എന്നിവ നിർണയിക്കാനുള്ള അധികാരം മന്ത്രിസഭക്കായിരിക്കും. സങ്കീർണമായ പ്രശ്​നമായതിനാലാണ്​ നിശ്ചിത സമയത്തിനകം ഇത്​ നടപ്പാക്കേണ്ട ഉത്തരവാദിത്തം മന്ത്രിമാരിൽ നിക്ഷിപ്​തമാക്കുന്നതിൽ സർക്കാർ എതിർപ്പ്​ അറിയിച്ചത്​. കരടുനിയമത്തിൽ പറയുന്നതനുസരിച്ച്​ ജനസംഖ്യ സന്തുലനം നിശ്ചിത സമയത്തിനകം സാധ്യമാക്കുന്നതിന്​ നിരവധി പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait governmentPopulation Balance
Next Story