ജനകീയ മാതൃഭാഷ സമിതി രൂപവത്കരിച്ചു
text_fieldsകുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് ജനകീയ മാതൃഭാഷ സമിതി രൂപവത്കരിച്ചു. 35 വർഷത്തോളമായി നടത്തിവരുന്ന സൗജന്യ മാതൃഭാഷ പഠന ക്ലാസിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് സമിതി നേതൃത്വം നൽകും. അബ്ബാസിയ കല സെന്ററിൽ നടന്ന യോഗത്തിൽ കല കുവൈത്ത് പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷതവഹിച്ചു.
ജനറൽ സെക്രട്ടറി ടി.വി. ഹിക്മത് ക്ലാസ് നടത്തിപ്പ് വിശദീകരിച്ചു. മാതൃഭാഷ സമിതിയുടെ രക്ഷാധികാരികളായി ആർ. നാഗനാഥൻ, ജ്യോതിദാസ്, പ്രേമൻ ഇല്ലത്ത്, സുനിൽ കെ ചെറിയാൻ, ബഷീർ ബാത്ത എന്നിവരെ തെരഞ്ഞെടുത്തു. വിനോദ് കെ ജോൺ (ജനറൽ കൺവീനർ), അനീഷ് മണിയൻ, തോമസ് ചെപ്പുകുളം (കൺവീനർമാർ) എന്നിവരെയും തെരഞ്ഞെടുത്തു.
ജോയന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ സ്വാഗതവും വിനോദ് കെ ജോൺ നന്ദിയും രേഖപ്പെടുത്തി. ഈ വർഷത്തെ ക്ലാസുകൾ ജൂൺ 15ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നാല് മേഖലകളിലായാണ് ക്ലാസ് നടക്കുക. വിവരങ്ങൾക്ക് സാൽമിയ - 6005 3641, ഫഹാഹീൽ - 9721 2481, അബുഹലീഫ - 6602 3217, അബ്ബാസിയ - 6705 8407.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

