തൃശൂർ അസോസിയേഷൻ കുവൈത്ത് ‘പൂരം’ ആഘോഷിച്ചു
text_fieldsഅബ്ബാസിയ: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് പൂരം 2017 ആഘോഷിച്ചു. വെള്ളിയാഴ്ച അബ്ബാസിയ പാകിസ്താൻ ഇംഗ്ലീഷ് സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടി അസോസിയേഷൻ പ്രസിഡൻറ് ജീവ്സ് എരിഞ്ഞേരി ഉദ്ഘാടനം ചെയ്തു.
രാവിലെ 11ഒാടെ തുടങ്ങിയ പരിപാടിയിൽ വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി. കലാഭവൻ മണിയുടെ ഓർമക്കായി നടത്തിയ നാടൻപാട്ട് മത്സരം ‘മിന്നാമിനുങ്ങിനു നുറുങ്ങു വെട്ടം’, സിനിമാറ്റിക് ഡാൻസ്, നാടോടി നൃത്തം, പായസം, സാലഡ്, ബേബി ഷോ, ഫാഷൻ ഷോ തുടങ്ങിയ മത്സര ഇനങ്ങളും അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. ചെണ്ട മേളവും വിവിധതരം സ്റ്റാളുകളും വേദിയെയും ചുറ്റുവട്ടത്തെയും പൂരനഗരിയാക്കി. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രോഗ്രാം കോഒാഡിനേറ്റർ പ്രേമൻ നാരിയമ്പുള്ളി സ്വാഗതം പറഞ്ഞു.
ജീവ്സ് എരിഞ്ഞേരി അധ്യക്ഷത വഹിച്ചു. ജയകുമാർ, ഹുഫേസ്, സിജോ സണ്ണി, ശാന്തി വേണുഗോപാൽ, നന്ദന സന്തോഷ് എന്നിവർ സംസാരിച്ചു. ട്രഷറർ ആേൻറാ ചിറയത്ത് നന്ദി പറഞ്ഞു. മത്സരങ്ങളിൽ വിജയിച്ചവർക്ക് ഭാരവാഹികൾ ട്രോഫികൾ കൈമാറി. ഗാനമേളയോടെ പൂരത്തിന് കൊടിയിറ
ങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
