പൊന്നാനിക്കാരുടെ മഹാസംഗമം 'പൊന്നോത്സവ്-2022' നാളെ
text_fieldsകുവൈത്ത് സിറ്റി: പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്) കുവൈത്ത് ഘടകം എട്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഓണം- ഈദ് മീറ്റ് 'പൊന്നോത്സവ്-2022' വെള്ളിയാഴ്ച.കുവൈത്തിലുള്ള പൊന്നാനിക്കാരുടെ മഹാ സംഗമവും ആഘോഷവുമായി പരിപാടിയെ മാറ്റാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. അറബിക്കടലോരത്തെ നാടോർമകൾ പറഞ്ഞും പരസ്പരം കണ്ടുമുട്ടിയും സൗഹൃദം പുതിക്കിയും കലാപരിപാടികൾ ആസ്വദിച്ച് കുറച്ചുസമയം ചെലവഴിക്കുക എന്നതാണ് കൂടിച്ചേരലിന്റെ ലക്ഷ്യം.
ഫർവാനിയ ന്യൂ ഐഡിയൽ ഓഡിറ്റോറിയത്തിൽ ഉച്ചക്ക് രണ്ട് മണിമുതൽ പരിപാടികൾ ആരംഭിക്കും. പൊതുസമ്മേളനം, പ്രവർത്തന-സാമ്പത്തിക റിപ്പോർട്ട് അവതരണം, അവലോകനം, കലാ സാംസ്‌കാരിക പരിപാടികൾ, മത്സരങ്ങൾ എന്നിവ നടക്കും. ടി.വി-സോഷ്യൽമീഡിയ താരവും പൊന്നാനിക്കാരനുമായ വിമോജ് മോഹന്റെ നേതൃത്വത്തിലുള്ള ഗാനമേള പരിപാടിയുടെ ആകർഷണമാകും. പ്രവർത്തകർക്ക് എത്തിച്ചേരുന്നതിന് കുവൈത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
പരിപാടി ദിവസം നാട്ടിലെ ഹൈപ്പർ മാർക്കറ്റ് പ്രോജക്ടായ പൊന്മക്സിന്റെ വിശദീകരവും ഉണ്ടായിരിക്കും. സ്വാശ്രയ മാർക്കറ്റിങ് ഡയറക്ടർ അബ്ദുല്ലത്തീഫ് കളക്കര മുഖ്യാതിഥിയായി പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം: 60382242-60939795-50487075
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

