പൊന്നാനി സംഗമം 21ന് ശുവൈഖ് പാർക്കിൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് എല്ലാവർഷവും പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകം സംഘടിപ്പിക്കാറുള്ള പൊന്നാനി സംഗമം ഇത്തവണയും നടത്തുന്നു. 21 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെ ശുവൈഖ് പാർക്കിലാണ് ഒത്തുകൂടുന്നത്.
പ്രോഗ്രാം കൺവീനറായി കെ.കെ. ആബിദിനേയും ജോയിന്റ് കൺവീനർമാരായി ടി.ആർ. സുനിൽ, സിദ്ദീഖ് പുതുപൊന്നാനി എന്നിവരെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സെക്രട്ടറി പി.പി. ജരീഷ് ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ യു. അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി. സംഘടനാ റിപ്പോർട്ട് ജനറൽ സെക്രട്ടറി എം.വി. മുസ്തഫയും സാമ്പത്തിക റിപ്പോർട്ട് അനൂപ് ഭാസ്കറും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി എം.വി. മുസ്തഫ സ്വാഗതവും സെക്രട്ടറി കെ.കെ. ശരീഫ് നന്ദിയും പറഞ്ഞു. ഫോൺ: 65908716, 99532039, 99476268.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

