Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2026 1:57 PM IST Updated On
date_range 6 Aug 2026 1:57 PM ISTപൊലീസ് റെയ്ഡ്: 56 പേർ പിടിയിൽ
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ മാൻപവർ അതോറിറ്റി പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനകളിൽ താമസ നിയമലംഘകരായ 56 പേരെ അറസ്റ്റ് ചെയ്തു. ജഹ്റ വ്യവസായ മേഖല, ശുവൈഖ് വ്യവസായ മേഖല, ഫഹാഹീൽ, ഫർവാനിയ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.
24 ഗാർഹികത്തൊഴിലാളികൾ, 17 സ്വകാര്യ കമ്പനി തൊഴിലാളികൾ, മൂന്ന് കുടുംബ (ആശ്രിത വിസക്കാർ), സന്ദർശക വിസയിലെത്തിയ ഒരാൾ, ഒളിച്ചോടിയ ഒരു ഗാർഹികത്തൊഴിലാളി എന്നിവരെയാണ് പിടികൂടിയത്. നിയമലംഘകരായ പ്രായപൂർത്തിയാകാത്ത പത്തുപേരെ പിടികൂടി ജുവനൈൽ പ്രോസിക്യൂഷന് കൈമാറി. തൊഴിൽ മേഖലയിൽ നിയമവാഴ്ച ഉറപ്പുവരുത്താൻ വരും ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

