Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫസ്റ്റ് എയ്ഡ്,...

ഫസ്റ്റ് എയ്ഡ്, സി.പി.ആർ അവബോധ പരിശീലനം സംഘടിപ്പിച്ചു; ജീവൻ രക്ഷാ നടപടികളിൽ പ്രായോഗിക ക്ലാസുകളുമായി പി.എൻ.എ കുവൈത്ത്

text_fields
bookmark_border
ഫസ്റ്റ് എയ്ഡ്, സി.പി.ആർ അവബോധ പരിശീലനം സംഘടിപ്പിച്ചു; ജീവൻ രക്ഷാ നടപടികളിൽ പ്രായോഗിക ക്ലാസുകളുമായി പി.എൻ.എ കുവൈത്ത്
cancel
camera_alt

പി.എൻ.എ കുവൈത്ത് ഫസ്റ്റ് എയ്ഡ്-സി.പി.ആർ അവബോധ പരിശീലനത്തിൽ നൈറ്റിംഗേൽസ് ഓഫ് കുവൈത്തിനുള്ള ഉപഹാരം കൈമാറുന്നു

കുവൈത്ത് സിറ്റി: പത്തനംതിട്ട എൻ.ആർ.ഐ അസോസിയേഷൻ (പി.എൻ.എ) കുവൈത്ത്, നൈറ്റിംഗേൽസ് ഓഫ് കുവൈത്ത് സഹകരണത്തോടെ ഫസ്റ്റ് എയ്ഡ് ആൻഡ് സി.പി.ആർ അവബോധ പരിശീലനം സംഘടിപ്പിച്ചു.

ഫർവാനിയ ശിഫ അൽ ജസീറ മെഡിക്കൽ സെന്ററിലെ സീനിയർ സ്പെഷ്യലിസ്റ്റും കാർഡിയോളജിസ്റ്റുമായ ഡോ. മോനിക്ക എലിസബത്ത് ഫ്ലോറൻസ് ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ പ്രസിഡന്റ് അൻസാരി എ.ജബ്ബാർ അധ്യക്ഷത വഹിച്ചു. പി.എൻ.എ രക്ഷാധികാരി മുരളി എസ്.പണിക്കർ, അഡ്വൈസറി ബോർഡ് ചെയർമാൻ അൻവർ സാരംഗ്, നൈറ്റിംഗേൽസ് ഓഫ് കുവൈത്ത് ജനറൽ സെക്രട്ടറി ടീന സൂസൻ തങ്കച്ചൻ, പി.എൻ.എ ട്രഷറർ ഷാജി തോമസ്, ആർ.ഇ.ജി എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് സെന്റർ മാനേജിംഗ് ഡയറക്ടർ അജ്മൽ സമദ് എന്നിവർ ആശംസ നേർന്നു. ജനറൽ സെക്രട്ടറി ഷെമീർ റഹിം സ്വാഗതവും സെക്രട്ടറി ബിനു കെ. മാത്യു നന്ദിയും പറഞ്ഞു.

സിറിൽ ബി. മാത്യു, എബി ചാക്കോ തോമസ്, ശരത് കുമാർ, ടീന സൂസൻ തങ്കച്ചൻ എന്നിവർ നേതൃത്വം നൽകിയ പരിശീലനത്തിൽ ഫസ്റ്റ് എയ്ഡ്, സി.പി.ആർ എന്നിവയുടെ പ്രായോഗിക പരിശീലനവും അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട ജീവൻ രക്ഷാ നടപടികളുടെ അവതരണവും നടന്നു. പരിശീലനത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ റെനി മറിയം, അജീഷ്, ബൈജു കോശി, അരുൺ ശിവൻകുട്ടി, ജിജി നായിനാൻ, ഹുസൈൻ, പ്രജിത്ത്, ഹസീന, ഷാൻ, അഫ്സൽ, ലൗലി തോമസ്, ഷാജി കല്ലൂപ്പാറ, ഷാജി തിരുവല്ല എന്നിവർ നേതൃത്വം നൽകി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - PNA Kuwait First Aid Awareness Training
Next Story