Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓപറേഷൻ തൂഫാന് പൂർണ പിന്തുണ പ്രഖ്യാപിച്ച് പി.എൻ.എ കുവൈത്ത്

text_fields
bookmark_border
ഓപറേഷൻ തൂഫാന് പൂർണ പിന്തുണ പ്രഖ്യാപിച്ച് പി.എൻ.എ കുവൈത്ത്
cancel
camera_alt

പി.എൻ.എ കുവൈത്ത് ഭാരവാഹികളും അംഗങ്ങളും എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ

കുവൈത്ത് സിറ്റി: കേരള സർക്കാറിന്റെ നേതൃത്വത്തിൽ ലഹരി-മയക്കുമരുന്ന് മാഫിയക്കെതിരെ നടപ്പിലാക്കുന്ന ‘ഓപറേഷൻ തൂഫാൻ’ പദ്ധതിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് പത്തനംതിട്ട എൻ.ആർ.ഐ അസോസിയേഷൻ (പി.എൻ.എ) കുവൈത്ത്.

സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ബോധവൽക്കരണം അനിവാര്യമാണെന്നും, ഈ മഹത്തായ ദൗത്യത്തിൽ എല്ലാ പ്രവാസികളും കൈകോർക്കണമെന്നും അസോസിയേഷൻ ആഹ്വാനം ചെയ്തു.

ലഹരി മാഫിയയുടെ വേരറുക്കാനുള്ള ഈ ജനകീയ മുന്നേറ്റത്തിൽ സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് രക്ഷാധികാരി മുരളി എസ്.പണിക്കർ പറഞ്ഞു. എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് അൻസാരി ജബ്ബാർ അധ്യക്ഷത വഹിച്ചു. നടൻ സലിം കുമാർ, അസോസിയേഷൻ അംഗത്തിന്റെയും ഒരു ഭാരവാഹിയുടെ മാതാവിന്റെയും നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.

ജനറൽ സെക്രട്ടറി ഷെമീർ റഹിം, ചെയർമാൻ അൻവർ സാരംഗ്, സെക്രട്ടറി ബിനു കെ. മാത്യു, ട്രഷറർ ഷാജി തോമസ്, ഹുസൈൻ, ഷാജില, ലൗലി തോമസ്, ഷാൻ, ഷാജി കള്ളൂപ്പാറ, അരുൺ ശിവൻകുട്ടി, ജോബി, ജിബി, ഷാജി തിരുവല്ല, ജിജി നൈനാൻ, ഷിബു, ബൈജു കോശി, ഹസീന, മഞ്ജുമോൾ, അജീഷ്, റെനി എന്നിവർ സംസാരിച്ചു.

മലനാട് മഹോത്സവം 2025-ൽ കൂപ്പൺ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ലൗലി തോമസിനെ യോഗം അനുമോദിച്ചു. വരും മാസങ്ങളിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ്, മെഡിക്കൽ ക്യാമ്പ്, വെബിനാർ ഉൾപ്പെടെയുള്ള വിവിധ സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PNA Kuwait declares full support for 'Operation Toofan'
Next Story