ഇടയൻമാർക്ക് ശൈത്യകാല വസ്ത്രങ്ങളും സാധനങ്ങളും കൈമാറി പി.എൻ.എ
text_fieldsപത്തനംതിട്ട എൻ.ആർ.ഐ അസോസിയേഷൻ അംഗങ്ങൾ മരുഭൂമിയിൽ
കുവൈത്ത്: പത്തനംതിട്ട എൻ.ആർ.ഐ അസോസിയേഷൻ കുവൈത്ത് (പി.എൻ.എ) നേതൃത്വത്തിൽ അബ്ദലി, വഫ്ര, ജഹ്റ, സല്‍മി, കബദ് മരുഭൂമികളിലെ ഇടയന്മാർക്കും കാർഷിക തൊഴിലാളികൾക്കും ശൈത്യകാല വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും കൈമാറി.
സോപ്പ്, സോപ്പുപൊടി, പേസ്റ്റ്, ബ്രഷ്, വിവിധതരം ഭക്ഷണസാധനങ്ങൾ എന്നിവ അടങ്ങിയ കിറ്റുകൾ എന്നിവയാണ് കൈമാറിയത്. സാമൂഹ്യ പ്രവർത്തകൻ അബ്ദുൽ അസിസ് അൽ ദുവൈജ് ഫ്ലാഗ് ഓഫ് നിർവഹിച്ചു.
അസോസിയേഷൻ രക്ഷാധികാരി മുരളീ എസ് പണിക്കർ, ചെയർമാൻ അൻവർ, പ്രസിഡന്റ് അൻസാരി, ട്രഷറർ ഷാജി തോമസ്, സെക്രട്ടറി ബിനു, കൺവീനർമാരായ ഹുസൈൻ, ഹബീബ്, ജോബി, ഷാജി കല്ലൂപ്പാറ, ഷാജി തിരുവല്ല, ജിജി, റെനി മറിയം, ഷാജി കുമ്പഴ, അജീഷ്, ഷാൻ, ഹസീന, ലുബിന, ലൗലി തോമസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

