Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അടിയന്തര പ്രതികരണത്തിന് പ്രശംസ; പ്രധാനമന്ത്രി വിമാനത്താവളം സന്ദർശിച്ചു

text_fields
bookmark_border
  • ഇന്ധന ടാങ്ക് ഏരിയയിലെ ആക്രമണം നടന്ന സ്ഥലം പ്രധാനമന്ത്രി പരിശോധിച്ചു
  • നാശനഷ്ടങ്ങളുടെ വ്യാപ്തി അവലോകനം ചെയ്തു
അടിയന്തര പ്രതികരണത്തിന് പ്രശംസ; പ്രധാനമന്ത്രി വിമാനത്താവളം സന്ദർശിച്ചു
cancel

കുവൈത്ത് സിറ്റി: ഇന്ധന സംഭരകേന്ദ്രങ്ങൾക്കുനേരെ ആക്രമണം നടന്ന കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് പരിശോധനാ സന്ദർശനം നടത്തി.തീപിടുത്തം നിയന്ത്രിക്കുന്നതിന് സ്വീകരിച്ച നടപടികളും, തീപിടുത്തം പൂർണ്ണമായി നിയന്ത്രിക്കുന്നതിലേക്ക് നയിച്ച തയ്യാറെടുപ്പിന്റെയും ഏകോപനത്തിന്റെയും നിലവാരവും അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ഉദ്യോഗസ്ഥരുമായി പ്രത്യേക യോഗം ചേർന്നു.ഇന്ധന ടാങ്ക് ഏരിയയിലെ ആക്രമണം നടന്ന സ്ഥലവും പ്രധാനമന്ത്രി പരിശോധിച്ചു നാശനഷ്ടങ്ങളുടെ വ്യാപ്തി അവലോകനം ചെയ്തു. തീപിടുത്തം കൈകാര്യം ചെയ്യുന്നതിൽ സ്വീകരിച്ച സുരക്ഷാ നടപടികൾ ഉദ്യോഗസഥർ പ്രധാനമന്ത്രിക്ക് വിശദീകരിച്ചു.



തീ അണയ്ക്കുന്നതിൽ പങ്കെടുത്ത കേഡർമാർക്കും എല്ലാ ടീമുകൾക്കും പ്രധാനമന്ത്രി നന്ദിയും കടപ്പാടും അറിയിച്ചു. അവരുടെ രാജ്യത്തോടും നേതൃത്വത്തോടുമുള്ള വിശ്വസ്തത സമർപ്പണം ആത്മാർത്ഥമായ പരിശ്രമങ്ങൾ ത്യാഗങ്ങൾ എന്നിവയെയും അഭിനന്ദിച്ചു. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് എന്നിവർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ടീമുകൾക്കും നന്ദി അറിയിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി.

കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (പി.എസി.എ) പ്രസിഡന്റ് ശൈഖ് ഹുമുദ് മുബാറക് അൽ ഹുമുദ് അസ്സബാഹ്, കുവൈത്ത് ഫയർ ഫോഴ്‌സ് മേധാവി മേജർ ജനറൽ തലാൽ മുഹമ്മദ് അൽ റൂമി, കുവൈത്ത ഏവിയേഷൻ ഫ്യുവലിംഗ് കമ്പനി (കെ.എഫ്.‌സി.ഒ) ഡയറക്ടർ ജനറൽ മിശ്അൽ അബ്ദുള്ള അൽ തുനൈബ് എന്നിവരും പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. രണ്ടു ദിവസം മുമ്പാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന സംഭരണികൾ ലക്ഷ്യമിട്ട് ആക്രമണം നടന്നത്.ആക്രമത്തിൽ സംഭരണികൾക്ക് കേടുപാടുകൾ സംഭിച്ചു. ദീർഘസമയം എടുത്താണ് തീ അണച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PM visits airport, praises emergency response
Next Story