പി.എം ശ്രീ നടപ്പാക്കൽ തീവ്ര ഹിന്ദുത്വത്തോടുള്ള ഒത്തുതീർപ്പ് -കെ.എം.സി.സി
text_fieldsകുവൈത്ത് സിറ്റി: കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് കേന്ദ്ര സർക്കാർ പദ്ധതിയായ പി.എം ശ്രീ നടപ്പാക്കാനുള്ള പിണറായി സർക്കാറിന്റെ നീക്കം തീവ്ര ഹിന്ദുത്വ അജണ്ടയോടുള്ള ഒത്തുതീർപ്പാണെന്ന് കെ.എം.സി.സി. ഇന്ത്യക്കാകെ മാതൃകയും മതേതര ചട്ടക്കൂടുമുള്ള വിദ്യാഭ്യാസ സംവിധാനമാണ് കേരളത്തിനുള്ളത്. കേരളത്തിലെ പ്രഗൽഭരായ ഭരണാധികാരികളും വിദ്യാഭ്യാസ വിചക്ഷണരും ദീർഘവീക്ഷണത്തോടെ നടപ്പാക്കിയ വിദ്യാഭ്യാസ നയം ആർ.എസ്.എസിന്റെ ആശയപ്രചാരണത്തിന് വിട്ടുകൊടുക്കുന്നത് അംഗീകരിക്കാവുന്നതല്ല.
പി.എം ശ്രീ പദ്ധതി കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തേക്ക് കൊണ്ടുവരുന്നതിനെ ചെറുക്കാൻ മതേതര കക്ഷികൾ മുന്നോട്ട് വരണമെന്നും കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ, ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത് എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

