പി.എം ശ്രീ: ഒളിയജണ്ടകൾ തിരിച്ചറിയണം -കെ.ഐ.സി ടേബിൾ ടോക്
text_fieldsകുവൈത്ത് സിറ്റി: ‘പി.എം ശ്രീ: മതേതര വിദ്യാഭ്യാസത്തെ വിഴുങ്ങുമോ..?’ എന്ന വിഷയത്തിൽ കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) മീഡിയ വിങ്ങിന്റെ ആഭിമുഖ്യത്തിൽ ടേബിൾ ടോക് സംഘടിപ്പിച്ചു. അബ്ബാസിയ കെ.ഐ.സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെ.ഐ.സി ആക്ടിങ് പ്രസിഡന്റ് മുസ്തഫ ദാരിമി മണ്ണാർക്കാട് ഉദ്ഘാടനം ചെയ്തു. മീഡിയ സെക്രട്ടറി ഇസ്മായിൽ വള്ളിയോത്ത് അധ്യക്ഷതവഹിച്ചു.
വിവിധ മേഖല പ്രതിനിധികൾ ചർച്ചയുടെ ഭാഗമായി. രാജ്യത്തിന്റെ ചരിത്രവും ദേശീയ സമര മുന്നേറ്റങ്ങളും വിവിധ വക്രീകരണങ്ങൾക്കും വ്യാജ നിർമിതികൾക്കും വിധേയപ്പെട്ട് കൊണ്ടിരിക്കുകയും വിദ്യാർഥി തലമുറകൾക്ക് അത് സിലബസിലൂടെ പകർന്നുനൽകുകയും ചെയ്യുന്ന ഈ കാലത്ത് പി.എം ശ്രീ പദ്ധതിയിലെ ഒളിയജണ്ടകളെ കരുതിയിരിക്കേണ്ടതുണ്ടെന്ന് സംഗമം അഭിപ്രായപ്പെട്ടു. ജലീൽ കണ്ണങ്കര, സൈനുൽ ആബിദ് പാലക്കൽ, മിസ്ഹബ് തായില്ലത്ത്, അബ്ദുൽ റഷീദ് മസ്താൻ, ഹബീബ് കയ്യം, മുഹമ്മദ് ഇർഷാദ് കാരത്തോട്, മുഹമ്മദ് ശാക്കിർ അത്താണിക്കൽ, സി.പി.തസ്ലീം, അബ്ദുൽ ഹകീം ഹസനി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ശിഹാബ് മാസ്റ്റർ നീലഗിരി ചർച്ച സംഗ്രഹിച്ചു. വൈസ് പ്രസിഡന്റ് ഇസ്മാഈൽ ഹുദവി പ്രാർഥന നിർവഹിച്ചു. സെക്രട്ടറി അമീൻ മുസ്ലിയാർ ചേകന്നൂർ സ്വാഗതവും ആദിൽ വെട്ടുപാറ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

