Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവികസന പദ്ധതികളുടെ...

വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തി പ്രധാനമന്ത്രി; മന്ത്രിതല സമിതിയുടെ യോഗം ചേർന്നു

text_fields
bookmark_border
വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തി പ്രധാനമന്ത്രി; മന്ത്രിതല സമിതിയുടെ യോഗം ചേർന്നു
cancel
camera_alt

പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സമിതി യോഗം

കുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തി പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്. ഇതു സംബന്ധിച്ച മന്ത്രിതല സമിതിയുടെ യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു.

വിവിധ പദ്ധതികളുടെ പുരോഗതിയെക്കുറിച്ചും അവ പൂർത്തിയാക്കാൻ നിശ്ചയിച്ചിട്ടുള്ള സമയക്രമത്തെക്കുറിച്ചും യോഗം ചർച്ചചെയ്തു. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ കാഴ്ചപ്പാടിനനുസൃതമായി കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കി പദ്ധതികൾ പൂർത്തീകരിക്കാൻ യോഗം നിർദേശിച്ചു.

പ്രതിരോധ മന്ത്രി ശൈഖ് അബ്ദുള്ള അലി അബ്ദുള്ള അൽ സാലിം അസ്സബാഹ്, പൊതുമരാമത്ത് മന്ത്രി ഡോ.നൂറ അൽ മഷാൻ, മുനിസിപ്പൽ-ഭവനകാര്യ സഹമന്ത്രി അബ്ദുല്ലത്തീഫ് അൽ മിഷാരി, വൈദ്യുതി-ജല-പുനരുപയോഗ ഊർജ്ജ മന്ത്രി ഡോ. സുബൈഹ് അൽ മുഖൈസീം, വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് എന്നിവരും മറ്റ് നിരവധി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prime MinisterGulf NewsMinisterial Committeedevelopment projects
News Summary - PM reviews progress of development projects holds meeting of ministerial committee
Next Story