പി.​എം ഫൗ​ണ്ടേ​ഷ​ൻ ടാ​ല​ൻ​റ്​ സെ​ർ​ച്ച് പ​രീ​ക്ഷ: മി​ക​വി​െൻറ പ​ട​വു​ക​ളി​ലേ​ക്ക്​ മി​ടു​മി​ടു​ക്ക​ർ 

12:49 PM
15/10/2017
അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ ന​ട​ന്ന പി.​എം ഫൗ​ണ്ടേ​ഷ​ൻ ടാ​ല​ൻ​റ്​ സെ​ർ​ച്ച്​ പ​രീക്ഷ

കു​വൈ​ത്ത്​ സി​റ്റി: പി.​എം ഫൗ​ണ്ടേ​ഷ​ൻ, ‘ഗ​ൾ​ഫ്​ മാ​ധ്യ​മ​’വു​മാ​യി ചേ​ർ​ന്ന്​ ന​ട​ത്തി​യ ടാ​ല​ൻ​റ്​ സെ​ർ​ച്ച് പ​രീ​ക്ഷ മി​ടു​മി​ടു​ക്ക​രു​ടെ പോ​ർ​ക്ക​ള​മാ​യി. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ മി​ക​ച്ച ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​തി​ന്​ സം​ഘ​ടി​പ്പി​ച്ച ടാ​ല​ൻ​റ്​ സെ​ർ​ച്ച്​ പ​രീ​ക്ഷ​ക്ക്​ ആ​വേ​ശ​ക​ര​മാ​യ പ്ര​തി​ക​ര​ണ​മാ​ണ്​ ല​ഭി​ച്ച​ത്.  2017 മാ​ർ​ച്ച് , ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ലെ പ​ത്താം ക്ലാ​സ് പൊ​തു​പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ്, എ ​വ​ൺ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ മാ​റ്റു​ര​ച്ച​ത്.

പൊ​തു​വി​ജ്ഞാ​നം, വി​ശ​ക​ല​നം, അ​ടി​സ്ഥാ​ന വി​ഷ​യ​ങ്ങ​ളി​ലു​ള്ള പ​രി​ജ്ഞാ​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​റ്റു​നോ​ക്കാ​ൻ പ​ര്യാ​പ്​​ത​മാ​യി​രു​ന്നു ചോ​ദ്യ​ങ്ങ​ൾ. കേ​ര​ള​ത്തി​ലെ 15 കേ​ന്ദ്ര​ങ്ങ​ളി​ലും ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ ഒ​മ്പ​തു​​ സ​െൻറ​റു​ക​ളി​ലു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഒ​രേ​സ​മ​യം പ​രീ​ക്ഷ എ​ഴു​തി​യ​ത്.

കു​വൈ​ത്തി​ൽ അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ്​ ഇ​ന്ത്യ​ൻ സ്​​കൂ​ളാ​ണ്​ വേ​ദി​യാ​യ​ത്. ഏ​റ്റ​വും മി​ക​വ്​ തെ​ളി​യി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പി.​എം ഫൗ​ണ്ടേ​ഷ​ൻ ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ​യു​ടെ സ്​​കോ​ള​ർ​ഷി​പ്പും തു​ട​ർ​പ​ഠ​ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കും. നി​ശ്ചി​ത മാ​ർ​ക്ക്​ നേ​ടു​ന്ന കു​ട്ടി​ക​ൾ​ക്കെ​ല്ലാം ‘അ​വാ​ർ​ഡ്​ ഒാ​ഫ്​ എ​ക്​​സ​ല​ൻ​സ്​’ സ​ർ​ട്ടി​ഫി​ക്ക​റ്റും 10,000 രൂ​പ മൂ​ല്യ​മു​ള്ള സ​മ്മാ​ന​ങ്ങ​ളും ല​ഭി​ക്കും. ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ കു​വൈ​ത്ത്​ റെ​സി​ഡ​ൻ​റ്​ മാ​നേ​ജ​ർ അ​ൻ​വ​ർ സ​ഇൗ​ദ്, എ​സ്.​എ.​പി. ആ​സാ​ദ്, സി.​എ. മ​നാ​ഫ്, മാ​ർ​ക്ക​റ്റി​ങ്​ ഇ​ൻ ചാ​ർ​ജ്​ സി.​കെ. ന​ജീ​ബ്​ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

COMMENTS