ദയവായി ഉപദ്രവിക്കരുതേ...
text_fieldsജെയിംസ് വി. കൊട്ടാരം
സാമൂഹിക അകലത്തിന്റെ കണിക പോലും പാലിക്കാത്ത പാർട്ടി പരിപാടികളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നവർക്കില്ലാത്ത മഹാമാരി പ്രവാസികൾക്ക് മാത്രം എങ്ങനെയാണ് ബാധിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും കാണാനാണ് പ്രവാസി വിദേശത്തുനിന്നും എത്തുന്നത്.
പലപ്പോഴും കുറഞ്ഞ ദിവസത്തെ അവധി മാത്രമാണ് ഉണ്ടാകുക. നാട്ടിൽ ജില്ല സമ്മേളനങ്ങൾ, സംസ്ഥാന സമ്മേളനങ്ങൾ, വിവിധ സംഘടനകളുടെ ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ചുള്ള പരിപാടികൾ, കെ-റെയിൽ പദ്ധതി തുടങ്ങാനുള്ള യോഗങ്ങൾ, പ്രതിഷേധ പരിപാടികൾ... ഇവക്കൊന്നും ഒരു നിയന്ത്രണവുമില്ല. മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും ശവസംസ്കാര കർമങ്ങളിൽ പങ്കെടുക്കാൻ പോലും പ്രയാസമാകുന്ന രീതിയിൽ പ്രവാസികൾക്ക് നിർബന്ധിത സമ്പർക്കവിലക്ക് ഏർപ്പെടുത്തുന്നത് ക്രൂരമാണ്.
വിദേശത്തുനിന്നും നാട്ടിൽനിന്നും പി.സി.ആർ എടുത്ത് കോവിഡ് മുക്തി തെളിയിച്ചിട്ടും പ്രവാസി മാത്രം സമ്പർക്കവിലക്കിൽ പോകണം. എന്തിനാണ് ഇങ്ങനെ ഒരു വിവേചനം? അധികാരികൾ പ്രവാസികളോട് കാണിക്കുന്ന സ്നേഹത്തിനും കരുതലിനും ഒരായിരം നന്ദി. ദയവായി ഉപദ്രവിക്കരുതേ എന്ന് മാത്രമെ പറയാനുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

