പി.എൽ.സി കുവൈത്ത് കുടംബസംഗമം
text_fieldsപി.എൽ.സി കുവൈത്ത് കുടംബസംഗമത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: ചങ്ങനാശ്ശേരിയിലെ അഞ്ച് മഹല്ലുകളുടെ കൂട്ടായ്മയായ പി.എൽ.സി കുവൈത്ത് ഫാമിലി മീറ്റ് കബ്ദ് ഫാം ഹൗസിൽ നടന്നു. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ നടന്നു. പി.എൽ.സി കുവൈത്ത് പ്രസിഡന്റ് അഷ്റഫ് റാവുത്തർ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ഷിബിലി അബൂബക്കർ സംഘടനയുടെ ഭാവികാല പ്രവർത്തനങ്ങൾ വിശധീകരിച്ചു.
ജോ.സെക്രട്ടറി ജലീൽ നൈനാർഖാൻ കലാപരിപാടികൾക്ക് നേതൃത്വം നൽകി. മുഹമ്മദ് റോഷൻ, അൻസർ സലിം, ഷിബിൻ ലത്തീഫ്, സിറാജ് ഇസ്മായിൽ, ഫൈസൽ സലിം, ഫൈസൽ വാഴൂർ കാരൻ, അബീ വക്കാസ് തുടങ്ങിയവർ പ്രോഗ്രാം കോഓഡിനേറ്റ് ചെയ്തു. സെക്രട്ടറി അബ്ഷർ അബ്ദുൽ ഖാദർ സ്വാഗതവും ട്രഷറർ അൻഷാദ് റഹീം നന്ദിയും പറഞ്ഞു.

