Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമാ​ലി​ന്യം...

മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞാ​ൽ 500 ദീ​നാ​ർ വ​രെ പി​ഴ

text_fields
bookmark_border
മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞാ​ൽ 500 ദീ​നാ​ർ വ​രെ പി​ഴ
cancel

കു​വൈ​ത്ത്​ സി​റ്റി: പ്ലാ​സ്​​റ്റി​ക്​ കു​പ്പി​ക​ൾ ഉ​ൾ​പ്പെ​ടെ മാ​ലി​ന്യം അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​ഞ്ഞാ​ൽ 50 മു​ത​ൽ 500 ദീ​നാ​ർ വ​രെ പി​ഴ ചു​മ​ത്തു​മെ​ന്ന്​ പ​രി​സ്ഥി പ​ബ്ലി​ക്​ അ​തോ​റി​റ്റി. ബീ​ച്ചു​ക​ളി​ലും പാ​ർ​ക്കു​ക​ളി​ലും മ​റ്റും എ​ത്തു​ന്ന​വ​ർ കു​പ്പി​യും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും നി​ക്ഷേ​പി​ക്കാ​ൻ സ്ഥാ​പി​ച്ച കൊ​ട്ട​ക​ളി​ൽ ത​ന്നെ ഇ​ട​ണം.

ഇ​തി​ന്​ പ​ക​രം തു​റ​ന്ന സ്ഥ​ല​ങ്ങ​ളി​ലും റോ​ഡു​ക​ളി​ലും അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന പ്ര​വ​ണ​ത​യു​ണ്ട്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ​ത്. പ​രി​സ്ഥി​തി പ​ബ്ലി​ക്​ അ​തോ​റി​റ്റി ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​തി​നെ​തി​രെ പോ​സ്​​റ്റ​റു​ക​ൾ സ്ഥാ​പി​ച്ചു. ബീ​ച്ചു​ക​ളി​ലും മ​റ്റും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ശു​ചീ​ക​ര​ണ​വും ന​ട​ക്കു​ന്നു. നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ന​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. പ​രി​സ്ഥി​തി വ​കു​പ്പി​ന്​ വാ​ട്​​സ്​​ആ​പി​ൽ പ​രാ​തി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും അ​യ​ക്കാ​ൻ അ​ധി​കൃ​ത​ർ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഞാ​യ​ർ മു​ത​ല്‍ വ്യാ​ഴം വ​രെ ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ എ​ട്ട് മു​ത​ല്‍ ഉ​ച്ച​ക്ക്​ ര​ണ്ട് വ​രെ 92222157 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം. പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ല​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ല്‍ 157 എ​ന്ന ഹോ​ട്ട്‌​ലൈ​ന്‍ വ​ഴി വി​ളി​ക്കാ​മെ​ന്നും ആ​ഴ്ച​യി​ല്‍ എ​ല്ലാ ദി​വ​സ​വും സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​കു​മെ​ന്നും അ​തോ​റി​റ്റി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plasticwastePlastic bottle
Next Story