സഹകരണ സംഘങ്ങളിൽ കാർ കഴുകൽ കേന്ദ്രം തുടങ്ങാൻ ആലോചന
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ സഹകരണ സംഘങ്ങളോടനുബന്ധിച്ച കാർ കഴുകൽ കേന്ദ്രങ്ങൾ തുടങ്ങാൻ ആലോചന. സാമൂഹിക ക്ഷേമ മന്ത്രാലയം ഇതുസംബന്ധിച്ച് മുനിസിപ്പാലിറ്റിയുടെ അഭിപ്രായം തേടി. സാമൂഹിക ക്ഷേമ മന്ത്രാലയത്തിനു കീഴിലാണ് സഹകരണ സംഘങ്ങൾ വരുന്നത്.
നിലവിലെ നിയമപ്രകാരം ഇത്തരം സ്ഥാപനങ്ങൾ നടത്താൻ അനുമതിയില്ല. ഒാഹരി ഉടമകൾക്കും വാഹന ഉപയോക്താക്കൾക്കും ഗുണം ചെയ്യുന്ന നിർദേശമാണ് മന്ത്രാലയം സമർപ്പിച്ചത്. ജലീബ് അൽ ശുയൂഖ് സഹകരണ സംഘത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കാർ കഴുകൽ കേന്ദ്രം തുടങ്ങാനാണ് അനുമതി തേടിയത്.
അനുമതി ലഭിച്ചാൽ പിന്നീട് മറ്റു സ്ഥലങ്ങളിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ട്. കാർ വാഷിങ് സെൻററുകളിലേക്ക് എത്താൻ ബുദ്ധിമുട്ടുള്ള സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും സൗകര്യമാകുമെന്ന് മന്ത്രാലയം കത്തിൽ ചൂണ്ടിക്കാട്ടി. മുനിസിപ്പൽ കൗൺസിൽ നിർദേശം ചർച്ച ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

