പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിന് പദ്ധതികൾ
text_fieldsകുവൈത്ത് സിറ്റി: പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പ്രതിരോധ പരിപാടികളും ആരോഗ്യ വിദ്യാഭ്യാസവും ഓറൽ കെയർ പ്രവർത്തനങ്ങളും ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ.അഹ്മദ് അൽ അവാദി അറിയിച്ചു.
പീരിയോഡന്റൽ സർജറിയും ഡെന്റൽ ഇംപ്ലാന്റുകളും സംബന്ധിച്ച രണ്ടാമത്തെ ശാസ്ത്രീയ ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ഓറൽ ആരോഗ്യം സൗന്ദര്യത്തിനപ്പുറം പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും, മോണാരോഗ്യം സംരക്ഷിക്കുന്നത് ജീവിത നിലവാരം ഉയർത്താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പല്ലുകളുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഡെന്റൽ ഇംപ്ലാന്റുകൾ പ്രധാന ചികിത്സാരീതിയായി മാറിയതായി മന്ത്രി വ്യക്തമാക്കി.ഡിജിറ്റൽ ഇംപ്രഷൻ, 3D ഇമേജിങ് തുടങ്ങിയ പുതിയ സാങ്കേതികവിദ്യകൾ ചികിത്സയെ കൂടുതൽ കൃത്യവും സുരക്ഷിതവുമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ശാസ്ത്രീയ ഗവേഷണത്തിലും മെഡിക്കൽ വിദ്യാഭ്യാസത്തിലും രാജ്യം സജീവമാണെന്നും, ദേശീയ മെഡിക്കൽ പ്രതിഭകളെ വളർത്താനാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. അസോസിയേഷൻ പ്രസിഡന്റ് ഡോ.ബേസിസ് അൽ അജ്മി, ഡെന്റൽ മേഖലയിലെ വിദഗ്ധർ എന്നിവർ ഫോറത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

