വികസന പദ്ധതികൾ: 1,40,000 തൊഴിലാളികളെ വേണമെന്ന് പ്ലാനിങ് ബോർഡ്
text_fieldsകുവൈത്ത് സിറ്റി: വിദേശ തൊഴിലാളികളെ ആശ്രയിക്കാതെ മുന്നോട്ടുപോകാൻ രാജ്യത്തിന് സാധ്യമല്ലെന്ന് പ്ലാനിങ് ബോർഡ് ഉന്നത സമിതി ജനറൽ സെക്രട്ടറി ഡോ. ഖാലിദ് മഹ്ദി. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും ഭാവിയിൽ നടക്കേണ്ടതുമായ വികസന പദ്ധതികൾ പൂർത്തീകരിക്കുന്നതിന് ഏകദേശം 1,40,000 തൊഴിലാളികളെ ഉടൻ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
വിദേശികളുടെ എണ്ണം കുറച്ച് തൊഴിൽ വിപണി ക്രമീകരിക്കാനുള്ള പദ്ധതികളുമായി ബന്ധപ്പെട്ട് പ്രാദേശിക പത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ നൈപുണ്യമില്ലാത്ത വിദേശികളെ കൊണ്ട് വിപണിക്ക് പ്രത്യേകിച്ച് ഗുണമില്ലന്ന കാര്യം അംഗീകരിക്കപ്പെട്ടതാണ്. വിപണിക്ക് ഭാരമായ അത്തരം തൊഴിലാളികളെ കുറച്ചുകൊണ്ടുവരുന്നതിനുള്ള പദ്ധതികൾ ശക്തമായി നടപ്പാക്കും. അതോടൊപ്പം വൻകിട, ചെറുകിട വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെങ്കിൽ തദ്ദേശീയ തൊഴിൽശക്തികൊണ്ടാവില്ല.
സാങ്കേതിക കഴിവുകളും ആവശ്യമായ തൊഴിൽ നൈപുണ്യവും സ്വായത്തമാക്കിയ വിദേശ തൊഴിലാളികളെ പുതുതായി ഇനിയും ആശ്രയിക്കേണ്ടതുണ്ട്.
ഇപ്പോഴത്തെ കണക്കുകൂട്ടലുകൾ അനുസരിച്ച് ഏകദേശം 1,20,000നും 1,40,000നും ഇടയിൽ വിദേശികളെ ആവശ്യമായിവരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
