Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക്രി​സ്മ​സ്, ന്യൂ...

ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ർ: ഉ​യ​ർ​ന്നു പ​റ​ന്ന് വി​മാ​ന ടി​ക്ക​റ്റ്

text_fields
bookmark_border
Plane Ticket prices rise in festive season
cancel

കു​വൈ​ത്ത് സി​റ്റി: ക്രി​സ്മ​സും ന്യൂ ​ഇ​യ​റും അ​വ​ധി​യും ഒ​രു​മി​ച്ചെ​ത്തി​യ​തോ​ടെ കു​തി​ച്ചു​യ​ർ​ന്ന് വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക്. കു​വൈ​ത്തി​ൽ​നി​ന്ന് ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കെ​ല്ലാം വി​മാ​ന നി​ര​ക്കു​ക​ൾ ഉ​യ​ർ​ന്നു. ഓ​ണ​ക്കാ​ല​ത്തോ​ളം ഉ​യ​ർ​ന്നി​ല്ലെ​ങ്കി​ലും അ​തി​ന് അ​ടു​ത്തെ​ത്തു​ന്ന ത​ര​ത്തി​ലാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട്ടേ​ക്കും ക​ണ്ണൂ​രി​ലേ​ക്കും 16,000ത്തി​ന് മു​ക​ളി​ലേ​ക്ക് ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ന്നി​ട്ടു​ണ്ട്. കൊ​ച്ചി​യി​ലേ​ക്ക് 24,000 വ​രെ​യും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് 30,000 വ​രെ​യും വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ന്നു. തി​ര​ക്കു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പ​തി​വ് നി​ര​ക്കി​ൽ​നി​ന്ന് ഇ​ര​ട്ടി​യോ​ള​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ഉ​യ​ർ​ന്ന​ത്.

ഈ ​മാ​സം അ​വ​സാ​ന​ത്തി​ലും ജ​നു​വ​രി ആ​ദ്യ​വാ​ര​ത്തി​ൽ നാ​ട്ടി​ൽ​നി​ന്ന് കു​വൈ​ത്തി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്കും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞു മ​ല​യാ​ളി​ക​ൾ തി​രി​ച്ചു​വ​രു​ന്ന സ​മ​യ​മാ​ണി​ത്. അ​തേ​സ​മ​യം, ജ​നു​വ​രി ആ​ദ്യ​വാ​രം കു​വൈ​ത്തി​ൽ​നി​ന്ന് നാ​ട്ടി​ലേ​ക്കു​ള്ള നി​ര​ക്കി​ൽ വ​ലി​യ കു​റ​വു​ണ്ട്. കു​വൈ​ത്ത് -കോ​ഴി​ക്കോ​ട് 42 ദീ​നാ​ർ, ക​ണ്ണൂ​രി​ലേ​ക്ക് 40 ദീ​നാ​ർ എ​ന്നി​ങ്ങ​നെ ഏ​റ്റ​വും ചു​രു​ങ്ങി​യ നി​ര​ക്കി​ൽ ഈ ​സ​മ​യം നാ​ട്ടി​ലെ​ത്താം. ഫെ​ബ്രു​വ​രി, മാ​ർ​ച്ച് ആ​ദ്യ​വാ​ര​ങ്ങ​ളി​ലും കു​റ​ഞ്ഞ നി​ര​ക്കാ​ണ്.

കു​വൈ​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് എ​യ​ർ ഇ​ന്ത്യ, ക​ണ്ണൂ​രി​ലേ​ക്ക് എ​യ​ർ ഇ​ന്ത്യ, ഗോ ​ഫ​സ്റ്റ്, കൊ​ച്ചി​യി​ലേ​ക്ക് ഇ​ൻ​ഡി​ഗോ, ജ​സീ​റ എ​യ​ർ​വേ​സ്, തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ജ​സീ​റ, കു​വൈ​ത്ത് എ​യ​ർ​വേ​സ് എ​ന്നി​വ​യാ​ണ് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitnewsTicket price
News Summary - Plane Ticket prices rise in festive season
Next Story