Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപി​ച്ച് സ്മാ​ഷേ​ഴ്സ്...

പി​ച്ച് സ്മാ​ഷേ​ഴ്സ് ക്രി​ക്ക​റ്റ്: ടീം ​സ്റ്റോം റൈ​ഡേ​ഴ്സ് ജേ​താ​ക്ക​ൾ

text_fields
bookmark_border
പി​ച്ച് സ്മാ​ഷേ​ഴ്സ് ക്രി​ക്ക​റ്റ്: ടീം ​സ്റ്റോം റൈ​ഡേ​ഴ്സ് ജേ​താ​ക്ക​ൾ
cancel
camera_alt

പി​ച്ച് സ്മാ​ഷേ​ഴ്സ് ക്രി​ക്ക​റ്റ് ലീ​ഗ് സീ​സ​ൺ ഫോ​ർ ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മെൻറി​ൽ ജേ​താ​ക്ക​ളാ​യ സ്റ്റോം ​റൈ​ഡേ​ഴ്സ് ടീം

ജ​ലീ​ബ് അ​ൽ ശു​വൈ​ഖ്: പി​ച്ച് സ്മാ​ഷേ​ഴ്സ് ക്രി​ക്ക​റ്റ് ലീ​ഗ് സീ​സ​ൺ ഫോ​ർ ടൂ​ർ​ണ​മെൻറി​ൽ ടീം ​സ്റ്റോം റൈ​ഡേ​ഴ്സ് ജേ​താ​ക്ക​ളാ​യി. ജ​ലീ​ബ് പി​ച്ച് സ്മാ​ഷേ​ഴ്സ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന വാ​ശി​യേ​റി​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ടീം ​ട്രൈ ഈ​സ്റ്റി​നെ നാ​ലു വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​വ​ർ ജേ​താ​ക്ക​ളാ​യ​ത്.

ഫൈ​ന​ലി​ൽ മാ​ൻ ഓ​ഫ് ദ ​മാ​ച്ച് പു​ര​സ്കാ​രം സ്റ്റോം ​റൈ​ഡേ​ഴ്സി​െൻറ ശു​ഹൈ​ബ് ജോ​ഗി​ൽ​ക​ർ ഏ​റ്റു​വാ​ങ്ങി. ടീം ​ത​മി​ഴ് പ​സം​ഗ​യു​ടെ റെ​നീ​സ് ഇം​തി​യാ​സി​നെ മാ​ൻ ഓ​ഫ് ദി ​സീ​രീ​സ് ആ​യി തി​ര​ഞ്ഞെ​ടു​ത്തു. ടൂ​ർ​ണ​മെൻറി​ലെ മി​ക​ച്ച ബാ​റ്റ​റാ​യി ത​മി​ഴ് പ​സം​ഗ​യു​ടെ റെ​നീ​സ് ഇം​തി​യാ​സും മി​ക​ച്ച ബൗ​ള​റാ​യി പി​ച്ച് സ്മാ​ഷേ​ഴ്സി​െൻറ റ​ജീ​ദ് മൊ​യ്‌​ദീ​ൻ​കു​ട്ടി, മി​ക​ച്ച വി​ക്ക​റ്റ് കീ​പ്പ​റാ​യി ടീം ​ട്രൈ ഈ​സ്റ്റി​െൻറ നി​ഖി​ൽ, പി​ച്ച് സ്മാ​ഷേ​ഴ്സി​െൻറ ആ​സി​ഫ് അ​സ്‌​ലം എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​യും കാ​ഷ് പ്രൈ​സും അ​ൽ മു​സൈ​നി ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ ഗു​രു​പ്ര​സാ​ദ്, അ​സി​സ്റ്റ​ൻ​റ്​ ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ അ​ലി, മാ​ർ​ക്ക​റ്റി​ങ്​ എ​ക്സി​ക്യൂ​ട്ടീ​വ് ശ​ര​ത് എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു. ഫൈ​ന​ൽ മ​ത്സ​രം അ​മ്പ​യ​ർ​മാ​രാ​യ നൗ​ഫ​ൽ, സാ​ലി​ഹ് എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു. അ​സ്‌​ലം ആ​ല​പ്പു​ഴ, ശ​ര​ത് അ​ര​വി​ന്ദ്, ഇം​തി​യാ​സ്, റ​നീ​ഷ് എ​ന്നി​വ​ർ സ​മ്മാ​ന​ദാ​ന ച​ട​ങ്ങ്​ നി​യ​ന്ത്രി​ച്ചു. സീ​സ​ൺ അ​ഞ്ച്​ അ​ടു​ത്തു​ത​ന്നെ ഉ​ണ്ടാ​കു​മെ​ന്ന് സം​ഘ​ട​ക സ​മി​തി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cricket tournamentcricketPitch Smashers Cricket
News Summary - Pitch Smashers Cricket: Team Storm Riders winners
Next Story