ലുലു ഹൈപ്പർ മാർക്കറ്റിൽ പിനോയ് ഫിയസ്റ്റ 2021
text_fieldsകുവൈത്ത് സിറ്റി: മേഖലയിലെ മുൻനിര റീെട്ടയിൽ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിൽ ഫിലിപ്പൈൻ ഭക്ഷ്യവിഭവങ്ങളുടെ 'പിനോയ് ഫിയസ്റ്റ 2021' ആരംഭിച്ചു. ഒരാഴ്ച നീളുന്ന പ്രമോഷൻ കാമ്പയിൻ കാലത്ത് ലുലുവിെൻറ കുവൈത്തിലെ എല്ലാ ഒൗട്ട്ലറ്റിലും ഫിലിപ്പൈൻസിൽനിന്നുള്ള സവിശേഷ ഭക്ഷ്യവിഭവങ്ങൾ ഒരുക്കിയിട്ടുണ്ട്.
ആഗസ്റ്റ് നാലുമുതൽ പത്തുവരെയാണ് കാമ്പയിൻ. അലാസ്ക, ബ്ലൂ ബേ, സെഞ്ച്വറി, ദാതു പുട്ടി, ഡെൽമോൺട്, ഡിങ് ഡോങ്, ഫിബിസ്കോ, ഫിയസ്റ്റ പിനോയ്, ഹോബ്, ജാക്ക് ആൻഡ് ജിൽ, ജുഫ്രാൻ, ലിഗോ, ലിലി എസ്, മാമ സിതാസ്, മോൺഡേ, മദേഴ്സ് ബെസ്റ്റ്, മൈ സാൻ, ന്യൂട്ടൺ, ഒായിഷി, സിൽവർ സ്വാൻ, യു.എഫ്.സി തുടങ്ങി പ്രമുഖ ബ്രാൻഡ് ഉൽപന്നങ്ങൾ ആകർഷകമായ വിലയിൽ ലഭിക്കും.
ഫിലിപ്പീൻസിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും പൈതൃക സ്ഥലങ്ങളുടെയും പാരമ്പര്യ കെട്ടിടങ്ങളുടെയും കട്ടൗട്ടുകളും പോസ്റ്ററുകളും ലുലു ഒൗട്ട്ലറ്റുകളിൽ അലങ്കരിച്ചിട്ടുണ്ട്.

