Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹജ്ജിന്റെ നിർവൃതിയിൽ...

ഹജ്ജിന്റെ നിർവൃതിയിൽ കുവൈത്തിലെ തീർഥാടകർ

text_fields
bookmark_border
ഹജ്ജിന്റെ നിർവൃതിയിൽ കുവൈത്തിലെ തീർഥാടകർ
cancel

കുവൈത്ത് സിറ്റി: ഹജ്ജ് നിർവഹിക്കുന്ന കുവൈത്തിലെ എല്ലാ തീർത്ഥാടകരും കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽ സുരക്ഷിതമായി എത്തിയതായി കുവൈത്ത് ഹജ്ജ് മിഷൻ മേധാവിയും ഇസ്ലാമിക കാര്യ മന്ത്രാലയം ആക്ടിംഗ് അണ്ടർസെക്രട്ടറിയുമായ ഡോ.സുലൈമാൻ അൽ സുവൈലിം അറിയിച്ചു. തീർഥാടകരുടെ സുഖവിവരങ്ങൾ പരിശോധിക്കുന്നതിനും പരിചരണവും ആശ്വാസവും നൽകുന്നതിനുമായി തുടർനടപടികൾ എടുത്തതായും അദ്ദേഹം വ്യക്തമാക്കി.

സുരക്ഷ നിലനിർത്തുന്നതിനും എളുപ്പത്തിലും ശാന്തമായും ഹജ്ജ് നിർവഹിക്കാൻ പ്രാപ്തരാക്കുന്നതിനും ബന്ധപ്പെട്ട സ്ഥാപനങ്ങൾ പുറപ്പെടുവിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് അദ്ദേഹം ഉണർത്തി.

ഇസ്ലാമിക കാര്യ, ആരോഗ്യ, വിവര, ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങൾ, കുവൈത്ത് ഫയർ ഫോഴ്‌സ്, കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി എന്നിവ ഉൾപ്പെട്ടതാണ് കുവൈറ്റ് ഹജ്ജ് മിഷൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Pilgrims in Kuwait during the Hajj pilgrimage
Next Story