Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽനിന്നുള്ള...

കുവൈത്തിൽനിന്നുള്ള ഹാജിമാർ തിരിച്ചെത്തി

text_fields
bookmark_border
കുവൈത്തിൽനിന്നുള്ള ഹാജിമാർ തിരിച്ചെത്തി
cancel
camera_alt

 കു​വൈ​ത്തി​ൽ​നി​ന്നു​ള്ള ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ തി​രി​ച്ചെ​ത്തു​ന്നു

Listen to this Article

കുവൈത്ത് സിറ്റി: കുവൈത്തിൽനിന്നുള്ള ഹജ്ജ് തീർഥാടകർ തിരിച്ചെത്തി. രണ്ട് വിമാനങ്ങൾ തിങ്കളാഴ്ചയും ഒമ്പത് വിമാനങ്ങൾ ചൊവ്വാഴ്ചയും എത്തി. വിമാനത്താവളത്തിൽ പ്രത്യേക ഹജ്ജ് കൗണ്ടറും അധിക ജീവനക്കാരെയും ഒരുക്കിയിട്ടുള്ളതിനാൽ തീർഥാടകർക്ക് പ്രയാസമൊന്നും ഉണ്ടായില്ല. വ്യോമയാന വകുപ്പ് ഓപറേഷൻ മാനേജർ മൻസൂർ അൽ ഹാഷിമി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

ഹജ്ജ് തീർഥാടകരെ സഹായിക്കാനായി ആരോഗ്യമന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ്, ഔഖാഫ് മന്ത്രാലയം എന്നിവയുടെ ഏകോപനത്തോടെ പ്രത്യേക സജ്ജീകരണങ്ങൾ വിമാനത്താവളത്തിൽ ഒരുക്കി. കുവൈത്ത് എയർവേയ്‌സ്, സൗദി എയർലൈൻസ്, ഫ്ലൈ നാസ് എന്നീ വിമാനക്കമ്പനികളാണ് കുവൈത്തിൽനിന്നുള്ള ഹജ്ജ് തീർഥാടകർക്കുവേണ്ടി സർവിസ് നടത്തിയത്. ഈ വർഷം 5,622 തീർഥാടകർക്കാണ് കുവൈത്തിൽനിന്ന് ഹജ്ജിന് പോയത്. 3622 സീറ്റ് ആണ് സൗദി അനുവദിച്ചിരുന്നത്. പിന്നീട് കുവൈത്തിന്റെ പ്രത്യേക അഭ്യർഥന പ്രകാരം 2000 പേർക്കുകൂടി അവസരം നൽകുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajj
News Summary - Pilgrims from Kuwait have returned
Next Story