അബ്ബാസിയയിൽ വഴിയോര കച്ചവടക്കാരെ അറസ്റ്റ് ചെയ്തു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ അനധികൃത വഴിയോര കച്ചവടക്കാരെ അറസ്റ്റ് ചെയ്തു. പൊതുജനാരോഗ്യവും സുരക്ഷ ചട്ടങ്ങളും ലംഘിച്ചതിനാലാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. നിയമവിരുദ്ധ മാർക്കറ്റുകളെ ലക്ഷ്യമാക്കി ഫർവാനിയ സുരക്ഷ ഡയറക്ടറേറ്റ് മുനിസിപ്പാലിറ്റിയുമായി സഹകരിച്ചാണ് പരിശോധന സംഘടിപ്പിച്ചത്.
റെസിഡൻസി, തൊഴിൽ നിയമം ലംഘിച്ചതിന് എട്ടു പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത കാലഹരണപ്പെട്ട ഭക്ഷ്യോൽപന്നങ്ങളും സബ്സിഡി ഭക്ഷ്യവസ്തുക്കളും പരിശോധനയിൽ കണ്ടെത്തി. നിയമവിരുദ്ധ മാർക്കറ്റുകളുടെ പ്രവർത്തനങ്ങൾ തടയുന്നതിനായി വരും ദിവസങ്ങളിലും സുരക്ഷ കാമ്പയിനുകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

