ഫിസിയോ തെറപ്പി ദിനാചരണം; ഐ.പി.എഫ്.കെ പാനൽ ചർച്ച സംഘടിപ്പിച്ചു
text_fieldsഐ.പി.എഫ്.കെ ലോക ഫിസിയോ തെറപ്പി ദിനാചരണം ഡോ.ധ്രുമൽ ഷാ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ലോക ഫിസിയോ തെറപ്പി ദിനാചരണ ഭാഗമായി ഇന്ത്യൻ ഫിസിക്കൽ തെറപ്പി ഫോറം കുവൈത്ത് (ഐ.പി.എഫ്.കെ) ‘നടുവേദനയുടെ മാനേജ്മെന്റിൽ ഫിസിയോ തെറപ്പിയുടെ പ്രാധാന്യം’ എന്ന പ്രമേയത്തിൽ പാനൽ ചർച്ച സംഘടിപ്പിച്ചു.
സാൽമിയ സൂപ്പർ മെട്രോ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ ചർച്ചയിൽ ഐ.പി.എഫ്.കെ പ്രസിഡന്റ് ഡോ. അനിൽകുമാർ സിങ് അധ്യക്ഷത വഹിച്ചു. ന്യൂറോളജിസ്റ്റ് ഡോ. ധ്രുമൽ ഷാ ഉദ്ഘാടനം ചെയ്തു. ഫിസിയോ തെറപ്പി ഉൾപ്പെടെയുള്ള വൈദ്യവിഭാഗങ്ങൾ തമ്മിലുള്ള സഹകരണം രോഗ പരിഹാരത്തിനും രോഗീ സംരക്ഷണത്തിനും അനിവാര്യമാണെന്ന് ഡോ. ഷാ പറഞ്ഞു.
സീനിയർ ഫിസിയോ തെറപ്പിസ്റ്റ് സൈഫ് അബ്ബാസ് ‘നടുവേദന മാനേജ്മെന്റ്’ വിഷയത്തിൽ സംസാരിച്ചു. ഡോ. പ്രഫ.സൗദ് അൽ ഒബെയ്ദി, ഡോ. ആദിൽ ഇഖ്ബാൽ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. കുവൈത്ത് ഫിസിയോ തെറപ്പി അസോസിയേഷൻ പ്രസിഡന്റ് ഡോ. ഹാന ഖമീസ് ഫിസിയോ തെറപ്പി ദിനസന്ദേശം നൽകി.
സീനിയർ ന്യൂറോ-ഫിസിയോ തെറപ്പിസ്റ്റ് അബ്ദുൽ ഹമീദ് പൂളക്കൽ മോഡറേറ്ററായി. രജീറോൺ, വിവേക്, സുരേഷ് എന്നിവർ നേതൃത്വം നൽകി. ഐ.പി.എഫ്.കെ ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് പൂളക്കൽ സ്വാഗതവും ജോ. സെക്രട്ടറി രേവതി നന്ദിയും പറഞ്ഞു.

