Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫി​ലി​പ്പീ​ൻ​സ്...

ഫി​ലി​പ്പീ​ൻ​സ് വ്യാ​പാ​ര പ്ര​തി​നി​ധി സം​ഘം ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്
cancel
camera_alt

ഫി​ലി​പ്പീ​ൻ​സ് വ്യാ​പാ​ര പ്ര​തി​നി​ധി സം​ഘ​ത്തി​നൊ​പ്പം ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഉ​ന്ന​ത മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ൾ

കു​വൈ​ത്ത് സി​റ്റി: ഫി​ലി​പ്പീ​ൻ​സ് ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് ട്രേ​ഡ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യി​ൽ (ഡി.​ടി.​ഐ) നി​ന്നു​ള്ള വ്യാ​പാ​ര പ്ര​തി​നി​ധി സം​ഘം അ​ൽ റാ​യി​ലെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് സ​ന്ദ​ർ​ശി​ച്ചു. ഫി​ലി​പ്പീ​ൻ​സ് എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രും സം​ഘ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. സ​ന്ദ​ർ​ശ​ക സം​ഘ​ത്തെ കു​വൈ​ത്തി​ലെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ ഉ​ന്ന​ത മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ൾ സ്വീ​ക​രി​ച്ചു. ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും പു​തി​യ ഇ​ട​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും ഫി​ലി​പ്പീ​ൻ​സ് സ​ർ​ക്കാ​റി​ന്റെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് സ​ന്ദ​ർ​ശ​നം.

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് പ്ര​തി​നി​ധി​ക​ളു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ, ഫി​ലി​പ്പീ​ൻ​സ് ഭ​ക്ഷ​ണ​ങ്ങ​ളു​ടെ​യും മ​റ്റ് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും ഇ​റ​ക്കു​മ​തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ആ​ശ​യ​ങ്ങ​ൾ ഇ​രു​പ​ക്ഷ​വും കൈ​മാ​റി. ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ നി​ല​വി​ൽ 300ല​ധി​കം ബ്രാ​ൻ​ഡു​ക​ളും ഫി​ലി​പ്പീ​ൻ​സി​ൽ നി​ന്നു​ള്ള 2,000ത്തി​ല​ധി​കം ഉ​ൽ​പ​ന്ന​ങ്ങ​ളും വി​ൽ​പ​ന ന​ട​ത്തു​ന്നു​ണ്ട്. ഫി​ലി​പ്പീ​ൻ​സി​ൽ സ്വ​ന്തം സോ​ഴ്‌​സി​ങ് ഓ​ഫി​സും ഉ​ണ്ടെ​ന്ന് പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.

ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്റെ അ​ൽ റാ​യ് ഔ​ട്ട്‌​ലെ​റ്റ് ​നോ​ക്കി​ക്ക​ണ്ട ഫി​ലി​പ്പീ​ൻ​സ് സം​ഘം, ഫി​ലി​പ്പീ​ൻ​സി​ൽ നി​ന്നു​ള്ള വി​ശാ​ല​മാ​യ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ കാ​ണാ​നാ​യ​തി​ൽ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ലു​ള്ള ച​ർ​ച്ച​യു​ടെ ഭാ​ഗ​മാ​യി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ഫി​ലി​പ്പീ​ൻ​സ് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ മെ​ഗാ പ്ര​മോ​ഷ​ൻ ന​ട​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു.

ഫി​ലി​പ്പീ​ൻ​സ് ബ്രാ​ൻ​ഡു​ക​ളു​ടെ വി​ശാ​ല​മാ​യ ഇ​ന​ങ്ങ​ളും അ​തി​ശ​യ​ക​ര​മാ​യ ഓ​ഫ​റു​ക​ളും കി​ഴി​വു​ക​ളും പ്ര​മോ​ഷ​നി​ൽ ഉ​ണ്ടാ​കും. ഫെ​ബ്രു​വ​രി 17 മു​ത​ൽ 26 വ​രെ കു​വൈ​ത്തി​ലെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്റെ എ​ല്ലാ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും പ്ര​മോ​ഷ​ൻ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulu hypermarket
News Summary - Philippines trade delegation visited Lulu Hypermarket
Next Story