Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തി​ലേ​ക്ക്...

കു​വൈ​ത്തി​ലേ​ക്ക് ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ളെ അ​യ​ക്കു​ന്ന​ത് ഫി​ലി​പ്പീ​ൻ​സ് നി​ർ​ത്തി

text_fields
bookmark_border
കു​വൈ​ത്തി​ലേ​ക്ക് ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ളെ അ​യ​ക്കു​ന്ന​ത് ഫി​ലി​പ്പീ​ൻ​സ് നി​ർ​ത്തി
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലേ​ക്ക് ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ അ​യ​ക്കു​ന്ന​ത് താ​ല്‍ക്കാ​ലി​ക​മാ​യി വി​ല​ക്കി​യ​താ​യി ഫി​ലി​പ്പീ​ൻ കു​ടി​യേ​റ്റ തൊ​ഴി​ൽ മ​ന്ത്രി സൂ​സ​ൻ ഒ​പ്ലെ. കു​വൈ​ത്ത് സ​ര്‍ക്കാ​റു​മാ​യി തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് കൂ​ടു​ത​ൽ ഉ​റ​പ്പ് ല​ഭി​ക്കാ​നു​ള്ള ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണെ​ന്നും ക​രാ​ര്‍ നി​ല​വി​ല്‍ വ​രു​ന്ന​തു വ​രെ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ അ​യ​യ്ക്കു​ന്ന​ത് നി​ർ​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യും ഫി​ലി​പ്പീ​ൻ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി​യ​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു. അ​തേ​സ​മ​യം, നി​ല​വി​ൽ കു​വൈ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന അ​വ​ധി​ക്ക് നാ​ട്ടി​ലു​ള്ള ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​തേ തൊ​ഴി​ലു​ട​മ​യു​ടെ കീ​ഴി​ലേ​ക്കു വ​രു​ന്ന​തി​നും ത​ട​സ്സ​മി​ല്ല.

ഫി​ലി​പ്പീ​ൻ​സ് ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി 35കാ​രി​യാ​യ ജു​ലേ​ബി റ​ണാ​ര​യാ​ണ് കു​വൈ​ത്തി​ൽ അ​ടു​ത്തി​ടെ കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രു​ടെ ക​ത്തി​ക്ക​രി​ഞ്ഞ അ​വ​ശി​ഷ്ട​ങ്ങ​ൾ സാ​ൽ​മി മ​രു​ഭൂ​മി​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വൈ​കാ​തെ ഇ​വ​രു​ടെ തൊ​ഴി​ലു​ട​മ​യു​ടെ 17 വ​യ​സ്സു​ള്ള മ​ക​നെ കൊ​ല​ക്കു​റ്റ​ത്തി​ന് അ​റ​സ്റ്റ് ചെ​യ്തു. ഇ​തി​നു പി​റ​കെ ഫി​ലി​പ്പീ​ൻ​സ് തൊ​ഴി​ലാ​ളി​ക​ളെ കു​വൈ​ത്തി​ലേ​ക്ക് വി​ന്യ​സി​ക്കു​ന്ന​ത് നി​ർ​ത്ത​ണ​മെ​ന്ന് ഫി​ലി​പ്പീ​ൻ​സി​ലെ പാ​ർ​ല​മെ​ന്റ് അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ, കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബ​ർ അ​സ്സ​ബാ​ഹും, ഫി​ലി​പ്പീ​ൻ​സ് ഷ​ർ​ഷെ ദ​ഫേ ജോ​സ് ക​ബ്രേ​ര​യും ത​മ്മി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യെ തു​ട​ർ​ന്ന് പ്ര​ശ്ന​ത്തി​ൽ അ​യ​വു​വ​ന്നി​രു​ന്നു. കൊ​ല​പാ​ത​ക​ത്തെ അ​പ​ല​പി​ച്ച വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലീം, പ്ര​തി ശി​ക്ഷി​ക്ക​പ്പെ​ടു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കു​ക​യും യു​വ​തി​യു​ടെ കു​ടും​ബ​ത്തോ​ടും ഫി​ലി​പ്പീ​ൻ​സ് സ​ർ​ക്കാ​റി​നോ​ടും ത​ന്റെ അ​ഗാ​ധ​മാ​യ അ​നു​ശോ​ച​നം അ​ദ്ദേ​ഹം അ​റി​യി​ക്കു​ക​യും ഉ​ണ്ടാ​യി. പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സു​ര​ക്ഷ​യും അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പും ന​ൽ​കി​യി​രു​ന്നു.

2018ൽ ​ഫി​ലി​പ്പീ​ൻ​സ് വീ​ട്ടു​ജോ​ലി​ക്കാ​രി ജോ​വാ​ന ഡാ​നി​യേ​ല ഡെ​മാ​ഫെ​ലി​സ് കൊ​ല്ല​പ്പെ​ട്ട​ത് വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഫി​ലി​പ്പീ​ൻ​സ് കു​വൈ​ത്തി​ലേ​ക്ക് തൊ​ഴി​ലാ​ളി​ക​ളു​ടെ വി​ന്യാ​സം നി​രോ​ധി​ച്ചു. തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള സം​ര​ക്ഷ​ണ ക​രാ​റി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വെ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നി​രോ​ധ​നം പി​ൻ​വ​ലി​ച്ചു.

2019 മേ​യി​ൽ ഫി​ലി​പ്പീ​ൻ വേ​ല​ക്കാ​രി കോ​ൺ​സ്റ്റാ​ൻ​ഷ്യ ലാ​ഗോ ദ​യാ​ഗ് കു​വൈ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം, മ​റ്റൊ​രു വീ​ട്ടു​ജോ​ലി​ക്കാ​രി​യാ​യ ജീ​ൻ​ലി​ൻ വി​ല്ല​വെ​ൻ​ഡെ​യും കൊ​ല്ല​പ്പെ​ട്ടു. ഇ​തോ​ടെ 2020 ജ​നു​വ​രി​യി​ൽ ഫി​ലി​പ്പീ​ൻ​സ് വീ​ണ്ടും തൊ​ഴി​ലാ​ളി വി​ന്യാ​സ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. വി​ല്ല​വെ​ൻ​ഡെ​യു​ടെ തൊ​ഴി​ലു​ട​മ​ക്ക് ക​ടു​ത്ത ശി​ക്ഷ വി​ധി​ച്ച​പ്പോ​ഴാ​ണ് നി​രോ​ധ​നം നീ​ങ്ങി​യ​ത്. വീ​ട്ടു​ജോ​ലി​ക്കാ​ർ ഉ​ൾ​പ്പെ​ടെ ഏ​ക​ദേ​ശം 2,68,000 ഫി​ലി​പ്പീ​ൻ​സു​കാ​ർ കു​വൈ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Philippinesdomestic workersKuwait
News Summary - Philippines stops sending domestic workers to Kuwait
Next Story