Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫി​ലി​പ്പീ​ൻ​സ്​...

ഫി​ലി​പ്പീ​ൻ​സ്​ കു​വൈ​ത്തി​ലേ​ക്ക്​ റി​ക്രൂ​ട്ട്​​മെൻറ്​ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി

text_fields
bookmark_border
ഫി​ലി​പ്പീ​ൻ​സ്​ കു​വൈ​ത്തി​ലേ​ക്ക്​ റി​ക്രൂ​ട്ട്​​മെൻറ്​ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി
cancel

കു​വൈ​ത്ത്​ സി​റ്റി: ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി കൊ​ല്ല​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ ഫി​ലി​പ്പീ​ൻ​സ്​ കു​വ ൈ​ത്തി​ലേ​ക്ക്​ റി​ക്രൂ​ട്ട്​​മ​െൻറ്​ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി. പു​തു​താ​യി ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി ​ക​ൾ, ക​രാ​ർ തൊ​ഴി​ലാ​ളി​ക​ൾ, ​വി​ദ​ഗ്​​ധ തൊ​ഴി​ലാ​ളി​ക​ൾ, പ്ര​ഫ​ഷ​ന​ലു​ക​ൾ എ​ന്നി​വ​രെ കു​വൈ​ത്തി​​ലേ​ക്ക്​ അ​യ​ക്കി​ല്ലെ​ന്ന്​ ഫി​ലി​പ്പീ​ൻ​സ്​​ ലേ​ബ​ർ സെ​ക്ര​ട്ട​റി സി​ൽ​വ​സ്​​റ്റ​ർ ബെ​ല്ലോ അ​റി​യി​ച്ചു. ജ​നു​വ​രി 15, ബു​ധ​നാ​ഴ്​​ച മു​ത​ൽ ഉ​ത്ത​ര​വി​ന്​ പ്രാ​ബ​ല്യ​മു​ണ്ട്. അ​തേ​സ​മ​യം, നി​ല​വി​ൽ കു​വൈ​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന ഫി​ലി​പ്പീ​ൻ​സ്​ തൊ​ഴി​ലാ​ളി​ക​ളെ തി​രി​ച്ചു​വി​ളി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. അ​വ​ധി​ക്ക്​ നാ​ട്ടി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ അ​തേ​ തൊ​ഴി​ലു​ട​മ​യു​ടെ കീ​ഴി​ലേ​ക്ക്​ വ​രു​ന്ന​തി​ന്​ ത​ട​സ്സ​മി​ല്ല. ജീ​നെ​ലി​ൻ പ​ഡേ​ണ​ൽ വി​ല്ലാ​വെ​ൻ​ഡെ എ​ന്ന ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി ഡി​സം​ബ​ർ അ​വ​സാ​നം കു​വൈ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. സം​ഭ​വ​ത്തി​ൽ കു​വൈ​ത്ത്​ ന​ൽ​കി​യ റി​പ്പോ​ർ​ട്ട്​ തൃ​പ്​​തി​ക​ര​മ​ല്ലെ​ന്ന്​ ഫി​ലി​പ്പീ​ൻ​സ്​ വി​ല​യി​രു​ത്തി. തൊ​ഴി​ലാ​ളി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ്​​പോ​ൺ​സ​റാ​യ കു​വൈ​ത്ത്​ പൗ​ര​നെ​യും ഭാ​ര്യ​യെ​യും പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണ്.


ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​നാ​യ സ്വ​ദേ​ശി സ്​​പോ​ൺ​സ​ർ ത​ന്നെ​യാ​ണ്​ ഇ​വ​രെ അ​വ​ശ​നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. എ​ന്നാ​ൽ, പ​രി​ശോ​ധ​ന​യി​ൽ ഇ​വ​ർ​ക്ക്​ മ​ർ​ദ​ന​മേ​റ്റ​താ​യി ക​​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ്​ പൊ​ലീ​സ്​ കേ​സെ​ടു​ക്കു​ക​യും വീ​ട്ടു​ട​മ​സ്ഥ​രെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്​​ത​ത്. 2018ൽ ​ഫി​ലി​പ്പീ​ൻ​സ്​ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി ജൊ​ആ​ന ഡാ​നി​യേ​ല കു​വൈ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഫി​ലി​പ്പീ​ൻ പ്ര​സി​ഡ​ൻ​റ്​ റോ​ഡ്രി​ഗോ ദു​തെ​ർ​ത്​ കു​വൈ​ത്തി​നെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ർ​ശം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​കു​ന്ന​തി​ലേ​ക്ക്‌ എ​ത്തി​യ​താ​ണ്. മു​ഴു​വ​ൻ ഫി​ലി​പ്പി​​നോ​ക​ളോ​ടും മ​ട​ങ്ങി​വ​രാ​നാ​ണ്​ അ​ന്ന്​ റോ​ഡ്രി​ഗോ ദു​തെ​ർ​ത്​ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഏ​റെ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ 2018 മേ​യി​ലാ​ണ്​ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്​​മ​െൻറി​ന്​ ഇ​രു​രാ​ജ്യ​ങ്ങ​ളും പു​തി​യ ക​രാ​റി​ൽ ഒ​പ്പി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsphilipiens
News Summary - philipiens-kuwait-gulf news
Next Story