ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനി സ്ഫോടനം: കുവൈത്ത് അനുശോചിച്ചു
text_fieldsപ്രതീകാത്മക ചിത്രം
കുവൈത്ത് സിറ്റി: ഇന്ത്യയിലെ ആന്ധ്രാപ്രദേശിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ സ്ഫോടനത്തിൽ കുവൈത്ത് അനുശോചിച്ചു.
അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ് എന്നിവർ ഇന്ത്യൻ പ്രസിഡന്റ് ദ്രൗപദി മുർമുവിന് അനുശോചന സന്ദേശം അയച്ചു.
ദുരന്തത്തിൽ അനുശോചിച്ച അമീർ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും സന്ദേശത്തിൽ കുറിച്ചു. ആന്ധ്രപ്രദേശിലെ അനകപ്പള്ളിയിൽ മരുന്ന് ഫാക്ടറി യൂനിറ്റിലാണ് വൻ സ്ഫോടനം നടന്നത്. സംഭവത്തിൽ 18 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഉച്ചഭക്ഷണ സമയത്തായിരുന്നു അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

