ആറാം ബാച്ച് ഫൈസർ വാക്സിൻ ഇന്നെത്തും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ആറാമത് ബാച്ച് ഫൈസർ, ബയോൺടെക് വാക്സിൻ ഞായറാഴ്ച എത്തും. രാജ്യത്ത് ആദ്യമായി ഇറക്കുമതി ചെയ്ത കോവിഡ് വാക്സിൻ ഫൈസർ, ബയോൺടെക് ആണ്. ഫൈസർ വാക്സിൻമൂലം രാജ്യത്ത് ഇതുവരെ ആർക്കും പാർശ്വഫലം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പത്തുലക്ഷം ഡോസ് ഫൈസർ, 17 ലക്ഷം ഡോസ് മോഡേണ, 30 ലക്ഷം ഡോസ് ഒാക്സ്ഫഡ് ആസ്ട്രസെനിക്ക എന്നീ വാക്സിനുകളാണ് കുവൈത്ത് ഇറക്കുമതി ചെയ്യാൻ ധാരണയായിട്ടുള്ളത്.
കൂടുതൽ ഡോസ് വാക്സിൻ എത്തിയത് രാജ്യത്തെ വാക്സിനേഷൻ ദൗത്യം വേഗത്തിലാക്കിയിട്ടുണ്ട്. നേരത്തെ ഫൈസർ കമ്പനി വാക്സിൻ ഉൽപാദനം താൽക്കാലികമായി നിർത്തിവെച്ചത് കുവൈത്ത് ഉൾപ്പെടെ രാജ്യങ്ങളിലെ കുത്തിവെപ്പ് ദൗത്യത്തെ മന്ദഗതിയിലാക്കിയിരുന്നു. ഇപ്പോൾ അവർ ഉൽപാദനം സുഗമമായി നടത്തുന്നു. 15 കുത്തിവെപ്പ് കേന്ദ്രങ്ങൾ കുവൈത്ത് ആരോഗ്യ മന്ത്രാലയം തയാറാക്കിയിട്ടുണ്ട്.

