കുവൈത്ത് വാക്സിൻ കമ്പനിയുമായി കരാറിലെത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയം വാക്സിൻ ഇറക്കുമതിക്ക് ഫൈസർ ആൻഡ് ബയോൺടെക് കമ്പനിയുമായി കരാറിലെത്തി. ക്ലിനിക്കൽ പരിശോധന കഴിഞ്ഞ് തദ്ദേശീയ റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരം ലഭിച്ചാൽ ഡിസംബർ അവസാനം മുതൽ കുവൈത്തിലേക്ക് വാക്സിൻ ഇറക്കുമതി ചെയ്യും. വാക്സിൻ ഇറക്കുമതിയുടെ സാമ്പത്തിക ചെലവ് ഉൾപ്പെടെ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടില്ല.
മൈനസ് 70 ഡിഗ്രി സെൽഷ്യസ് താപനിലയുള്ള ശീതീകരണ സംവിധാനം ഉൾപ്പെടെ സജ്ജീകരണങ്ങൾ ഒരുക്കും. അതിനിടെ കോവിഡ് വാക്സിൻ എടുക്കാൻ രാജ്യത്ത് ആരെയും നിർബന്ധിക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ആദ്യം വാക്സിൻ സ്വീകരിക്കുക ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ് പറഞ്ഞു. കുത്തിവെപ്പെടുക്കലിന് ആരോഗ്യ പ്രവർത്തകർ, പ്രായമായവർ, ഭിന്നശേഷിക്കാർ, മാറാരോഗികൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള മറ്റുള്ളവർ തുടങ്ങിയവരെയാണ് മുൻഗണനയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

